മുട്ടില്‍: മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അങ്കണവാടി കുട്ടികളുടെ കലോത്സവം ശലഭോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിലെ 30 അങ്കണവാടികളില്‍ നിന്നും 263 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി രഞ്ജിത്ത് കലോത്സവം ഉദ്ഘാടനം ചെയ്തു. കലോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കലോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സമ്മാന ദാനവും നടത്തി.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബി.ആയിഷ അധ്യക്ഷയായ പരിപാടിയില്‍ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാരായ മുഹമ്മദ് ഷജീദ്, നിഷീദ് ചാഴിവയല്‍, വാര്‍ഡ് അംഗം ഫൈസല്‍, ലീന സി. നായര്‍ അങ്കണവാടി അധ്യാപകര്‍, വര്‍ക്കര്‍മാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)