കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 19ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള പ്രവാസി പെന്‍ഷന്‍ കുടിശിക ഉടന്‍ തീര്‍ത്ത് നല്‍കുക, അന്യായമായുള്ള നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കുക, പ്രവാസി സാന്ത്വന പദ്ധതികള്‍ പുനഃസ്ഥാപിക്കുക, ലോകകേരള സഭ പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ: സരുണ്‍ മാണി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 10 വര്‍ഷമായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ നിരവധി പ്രവാസി ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് നവംബര്‍ 13,14,15 തിയ്യതികളില്‍ ഏരിയ കേന്ദ്രങ്ങളില്‍ പ്രതിഷേധ സായാഹ്നവും, ഒപ്പ് ശേഖരണവും നടത്തിയിരുന്നു. സംസ്ഥാന വ്യാപകമായി 10 ലക്ഷം ഒപ്പ് ശേഖരിച്ച് കഴിഞ്ഞു. ഈ വിഷയങ്ങള്‍ ഉന്നയിച്ച് കൊണ്ട് നവംബര്‍ 27, 28 തീയതികളില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ദ്വിദിന സത്യാഗ്രഹവും സംഘടനയുടെ നേതൃത്വത്തില്‍ നടത്തും. ദ്വിദിന സത്യാഗ്രഹം മുന്‍ മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയുമായ അഡ്വ സരുണ്‍ മാണി, ജില്ലാ പ്രസിഡന്റ് പി ടി മന്‍സൂര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി കെ സേതുമാധവന്‍, കല്പറ്റ ഏരിയ പ്രസിഡന്റ് ബഷീര്‍ അരപ്പറ്റ എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)