കൽപ്പറ്റ

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; വയനാടിന്റെ എസ്.ദൃശ്യ കേരള ടീം ക്യാപ്റ്റനാകും

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; വയനാടിന്റെ എസ്.ദൃശ്യ കേരള ടീം ക്യാപ്റ്റനാകും

കല്‍പ്പറ്റ: ദേശീയ സ്‌കൂള്‍ സബ് ജൂനിയര്‍! ഗേള്‍സ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സംസ്ഥാന സ്‌കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ വയനാട് ടീമിന്റെ ക്യാപ്റ്റന്‍ എസ് ദൃശ്യ കേരള ടീമിനെ നയിക്കും. ആര്‍.അനഘയാണ് വൈസ് ക്യാപ്റ്റന്‍. കെ.ടി.അവന്തിക, വേദ ലിജേഷ്, സായ സുധീര്‍, ശ്രദ്ധ സുനില്‍, ദേവിക ഹരീഷ്, ടി.ആര്‍.മിന്‍ഷ, എ.എസ്.മഹ്ദിയ, വി.ആര്‍.പ്രണിത, ദിയ വിനോദ്, കെ.ആര്‍.ശ്രീവേദ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി സായി നഗറില്‍ നവംബര്‍ 23 മുതലാണ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. കോഴിക്കോട് പന്നൂര്‍ സ്‌കൂള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകന്‍ എം സുധീഷാണ് പരിശീലകന്‍. സി.എം അജിത ടീം മാനേജരായി പ്രവര്‍ത്തിക്കും. ചാത്തമംഗലം ഡയറക്ഷന്‍ വോളി അക്കാദമിയില്‍ ടീമിന്റെ അവസാനഘട്ട പരിശീലന ക്യാമ്പ് പുരോഗമിക്കുകയാണ്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ