കൽപ്പറ്റ

വയനാട് ജില്ലയില്‍ നിന്നും ശേഖരിച്ചത് 97.2 മെട്രിക് ടണ്‍ ഇ മാലിന്യം  

വയനാട് ജില്ലയില്‍ നിന്നും ശേഖരിച്ചത് 97.2 മെട്രിക് ടണ്‍ ഇ മാലിന്യം  

കല്‍പ്പറ്റ: വയനാട് ജില്ലയെ സമ്പൂര്‍ണ ഇമാലിന്യമുക്ത ജില്ലയാക്കുന്നതിനായി ജില്ലാ ശുചിത്വ മിഷന്റെയും ക്ലീന്‍ കേരള കമ്പനിയുടെയും ഏകോപനത്തിലൂടെ 97.2 മെട്രിക് ടണ്‍ ഇമാലിന്യം ശേഖരിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ക്ലീന്‍ കേരള കമ്പനി നേരിട്ടും വീടുകളില്‍ നിന്ന് ഹരിതകര്‍മസേന മുഖേനയാണ് ഇമാലിന്യം ശേഖരിച്ചത്. ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും 38.46 മെട്രിക് ടണ്‍ ഇമാലിന്യവും വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകളില്‍ നിന്നും 58.8 മെട്രിക് ടണ്‍ ഇമാലിന്യമാണ് ശേഖരിച്ചു. മാലിന്യ ശേഖരണത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി നവംബര്‍ 1 മുതല്‍ 10 വരെ കളക്ടറേറ്റില്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ശേഖരണ സംവിധാനം ഏര്‍പ്പെടുത്തി.


 സര്‍ക്കാര്‍ സ്‌കൂളുകളെ ക്യാമ്പയിനില്‍ പങ്കെടുപ്പിക്കുന്നതില്‍ കൈറ്റ്  നിര്‍ണായക പങ്കുവഹിച്ചു. കൃഷി വകുപ്പ് മന്ത്രി  ടി സിദ്ദിഖിന്റെ നിര്‍ദ്ദേശ പ്രകാരം 2026 സെപ്റ്റംബര്‍ 28 ന് ആരംഭിച്ച ശേഖരണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലായാണ് നടന്നത്.  ശേഖരിച്ച ഇമാലിന്യത്തിന്റെ നീക്കം, ഗതാഗതം, തുടര്‍ കൈകാര്യം ചെയ്യല്‍ എന്നിവ ക്ലീന്‍ കേരള കമ്പനി ഏകോപിപ്പിച്ചു. ഇമാലിന്യങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് തടയാന്‍ ശാസ്ത്രീയമായ ശേഖരണത്തിന്റെയും സംസ്‌കരണത്തിന്റെയും പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കാന്‍  ക്യാമ്പയിനിലൂടെ സാധിച്ചു. ജില്ലാ ഭരണകൂടം, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കൈറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകര്‍മസേന, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ക്യാമ്പയിന്‍ വിജയത്തിലെത്തിച്ചത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ