കൽപ്പറ്റ

വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

പൂതാടി: ഗോത്ര വിഭാഗക്കാരുടെ കലാസാംസ്‌കാരിക വികസനം ലക്ഷ്യമിട്ട് പൂതാടി ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. ചെണ്ട, ഇലത്താളം, ട്യൂണര്‍ എന്നിവ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്. വാദ്യോപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ബാബു അധ്യക്ഷയായ പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒ.കെ ലാലു, ശോഭന ദേവി, വാര്‍ഡ് അംഗങ്ങളായ എ.പി ജയന്‍, വിന്‍സെന്റ് ചേരവേലി, ബിജു ഇരട്ടമുണ്ടക്കല്‍, എബി വിജയന്‍, വിനോദ്, ഷിജി, ഷിബു, സുമയ്യ, വിനീത, സിജി, പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ