കൽപ്പറ്റ

ആദിവാസി വീട്ടമ്മയുടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റാന്‍ അനുവദിച്ചില്ലെന്ന് ആരോപണം;  ; ആരോപണം നിഷേധിച്ച് ഡ്രൈവര്‍

ആദിവാസി വീട്ടമ്മയുടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റാന്‍ അനുവദിച്ചില്ലെന്ന് ആരോപണം;  ; ആരോപണം നിഷേധിച്ച് ഡ്രൈവര്‍

കല്‍പ്പറ്റ: ആദിവാസി വീട്ടമ്മയുടെ മൃതദേഹം പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആംബുലന്‍സില്‍ കയറ്റാന്‍ ഡ്രൈവര്‍ അനുവദിച്ചില്ലെന്ന് ബന്ധുക്കളുടെ ആരോപണം. മുണ്ടേരി ഉന്നതിയിലെ അമ്മിണിയുടെ മൃതദേഹമാണ് െ്രെഡവര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രണ്ട് കിലോമീറ്ററോളം തോളിലേറ്റി ശ്മശാനത്തിലെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അമ്മിണി മരിച്ചത്.
പണിയ വിഭാഗത്തിന്റെ ആചാരപ്രകാരം മുളന്തണ്ടില്‍ കെട്ടിയാണ് മൃതദേഹം കൊണ്ടുപോകുന്നത്. മുളങ്കമ്പുകള്‍ വാഹനത്തിനുള്ളില്‍ കയറ്റിയാല്‍ സീറ്റ് കീറുമെന്നും രക്തം പറ്റുമെന്നും പറഞ്ഞ് െ്രെഡവര്‍ വിസമ്മതിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. ആചാരം പാലിക്കാന്‍ അനുവദിക്കാതെ മോശമായി പെരുമാറിയെന്നും ഇവര്‍ ആരോപിച്ചു.
എന്നാല്‍ ആരോപണം െ്രെഡവര്‍ ചന്ദ്രന്‍ നിഷേധിച്ചു. എട്ട് അടിയിലധികം നീളമുള്ള മുളങ്കമ്പുകള്‍ ആംബുലന്‍സിനുള്ളില്‍ കൊള്ളില്ലായിരുന്നെന്നും മൃതദേഹം സ്‌ട്രെച്ചറിലേക്ക് മാറ്റാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മുളങ്കമ്പുകളോടെ കയറ്റിയാല്‍ വാഹനത്തിന്റെ ഡോര്‍ തുറന്നിട്ട് ഓടിക്കേണ്ടിവരുമെന്നും ഇത് തന്റെ ജോലിയെയും ലൈസന്‍സിനെയും ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നെന്നും ചന്ദ്രന്‍ വ്യക്തമാക്കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ