വൈത്തിരി: സേ നോട്ട് ടു പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി സ്വീറ്റ് ടു ഗ്രീന്‍ ക്യാമ്പയിനുമായി വൈത്തിരി ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്.സ്‌കൂള്‍ പരിസരത്തെ മിഠായി കടലാസുകള്‍ ശേഖരിക്കുക, ശേഖരിക്കുന്ന മിഠായി കടലാസുകളുടെ എണ്ണത്തിന് അനുസരിച്ചു കുട്ടികള്‍ക്ക് ചെറിയൊരു പാരിതോഷികം നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസുകളിലും മിഠായി കടലാസുകള്‍ ശേഖരിക്കാനുള്ള സംവിധാനവും ഒരുക്കി.സ്‌കൂള്‍ പ്രാധാനാധ്യാപിക സി.കെ പ്രിയരഞ്ജിനി പദ്ധതി ഉദ്ഘാടനം ചെയ്തു.
അധ്യാപകരായ ജസീം ടി,സുമയ്യ നര്‍ഗീസ്, ശ്യാമ എസ്, ശരത് റാം, പ്രവീണ്‍ ദാസ്.പി, സുധീര്‍.എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സ്വീറ്റ് ടു ഗ്രീന്‍ ക്യാമ്പയിന്‍ നടത്തി
അഭിപ്രായങ്ങൾ (Comments)