കൽപ്പറ്റ

കേരളോത്സവം ഫുട്‌ബോള്‍: ടൗണ്‍ ടീം എഫ്.സി തരുവണ ജേതാക്കള്‍

കേരളോത്സവം ഫുട്‌ബോള്‍: ടൗണ്‍ ടീം എഫ്.സി തരുവണ ജേതാക്കള്‍

തരുവണ: കേരളോത്സവത്തിന്റെ ഭാഗമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ ടൗണ്‍ ടീം എഫ്.സി തരുവണ ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജില്ലാ ജേതാക്കളായ ചാന്‍സിലേഴ്‌സ് എഫ്.സി വെള്ളമുണ്ടയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ടൗണ്‍ ടീം കിരീടം സ്വന്തമാക്കിയത്.

ക്യാപ്റ്റന്‍ മുബഷിറിന്റെ നേതൃത്വത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടീം ടൂര്‍ണമെന്റിലുടനീളം മികവ് പുലര്‍ത്തി. മുഹമ്മദ് റാഫിയാണ് വൈസ് ക്യാപ്റ്റന്‍. ശ്രീജേഷ് ടീം മാനേജരായി പ്രവര്‍ത്തിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ജില്ലാ ജേതാക്കളെ പരാജയപ്പെടുത്തി കിരീടം നേടിയതോടെ ടൗണ്‍ ടീം എഫ്.സി തരുവണയുടെ വിജയം ശ്രദ്ധേയമായി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ