കൽപ്പറ്റ

എസ്.എം.എ ബാധിതരായ കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി പായസ ചലഞ്ചുമായി ആര്‍.ജെ.ഡി മഹിളാ ജനത

എസ്.എം.എ ബാധിതരായ കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി പായസ ചലഞ്ചുമായി ആര്‍.ജെ.ഡി മഹിളാ ജനത

വൈത്തിരി: എസ്.എം.എ (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്ന് കുരുന്നുകള്‍ക്ക് ചികിത്സാ സഹായം കണ്ടെത്തുന്നതിനായി പായസ ചലഞ്ച് സംഘടിപ്പിച്ച് ആര്‍.ജെ.ഡി മഹിളാ ജനത കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി.കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ കല്ലുരുത്തി സ്വദേശികളായ പൂവത്തിച്ചാലില്‍ അരുണ്‍-ഷാല്‍മി ദമ്പതികളുടെ 18 മാസം പ്രായമുള്ള മൂന്ന് മക്കളായ ഡേവിഡ്, ഏതന്‍, ഒലിവര്‍ എന്നിവരുടെ ചികിത്സാ സഹായത്തിനായാണ് പായസ ചലഞ്ച് സംഘടിപ്പിച്ചത്.മൂന്നു കുട്ടികളുടെയും ചികിത്സയ്ക്കായി ഏകദേശം 50 കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്. ഇതുവരെ ഏകദേശം 20 കോടി രൂപ സമാഹരിച്ചതായാണ് വിവരം. ശേഷിക്കുന്ന ഏകദേശം 30 കോടി രൂപ കൂടി അടുത്ത 23 ദിവസത്തിനുള്ളില്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സന്നദ്ധ സംഘടനകളും സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും നേതൃത്വം നല്‍കിവരികയാണ്.

ലക്കിടി ചങ്ങലമരത്തിന് സമീപം നടന്ന പായസ ചലഞ്ചിന് ആര്‍.ജെ.ഡി ജില്ലാ കമ്മിറ്റി അംഗവും കൂടരഞ്ഞി ബ്ലോക്ക് പഞ്ചായത്ത് കൂടരഞ്ഞി ഡിവിഷന്‍ മെമ്പറുമായ ജിമ്മി ജോസ് പെമ്പിള്ളില്‍, മഹിളാ ജനതാദള്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ഷീബ റോയ് നെച്ചിക്കാട്ടില്‍, ആര്‍.ജെ.ഡി ജില്ലാ സെക്രട്ടറി വില്‍സണ്‍ പല്ലുവേലില്‍, യുവജനതാദള്‍ വയനാട് ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, ആര്‍.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം റഷീദ് ബാവ, ആര്‍.ജെ.ഡി വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് ഷൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ