വരാമ്പറ്റ: കലകള്‍ക്കും സാഹിത്യങ്ങള്‍ക്കും ഏറെ പ്രാധാന്യം കല്‍പ്പിച്ച മതമാണ് ഇസ്‌ലാമെന്നും അപര മത വിദ്വേഷവും സ്പര്‍ധയും വ്യക്തി വിരോധവും നിറഞ്ഞ വര്‍ത്തമാന കാലത്ത് കലകള്‍ മനുഷ്യ നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്നും സമസ്ത ഉപാധ്യക്ഷന്‍ വി. മൂസക്കോയ മുസ് ലിയാര്‍ പറഞ്ഞു. വാരാമ്പറ്റ സആദാ കോളജില്‍ നടക്കുന്ന 18ാമത് മുസാബഖയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളര്‍ന്നു വരുന്ന തലമുറയുടെ സര്‍ഗ ശേഷി പരിപോഷിപ്പിക്കാനായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഒന്നിട വിട്ട വര്‍ഷങ്ങളില്‍ നടത്തുന്ന മുസാബഖ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘാടക സമിതി ചെയര്‍മാന്‍ കമ്പ അബ്ദുല്ല പതാക ഉയര്‍ത്തിയതോടെയാണ് മേളയ്ക്ക് തുടക്കമായത്. ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് സമസ്ത ഉപാധ്യക്ഷന്‍ വി. മൂസക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, എസ്.കെ.എം.എ ജില്ലാ സെക്രട്ടറി എം. മുഹമ്മദ് ബശീര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കെ.എ നാസര്‍ മൗലവി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ബാസ് വാഫി, എസ്.ഇ.എ ജില്ലാ സെക്രട്ടറി കെ.സി മുനീര്‍, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെംബര്‍മാരായ പോള മുഹമ്മദ്, പി.സി മമ്മൂട്ടി, സംഘാടക സമിതി കണ്‍വീനര്‍ കണ്ണാടി മജീദ്, ട്രഷറര്‍ എ. മോയി സംസാരിച്ചു. എം. ഹസന്‍ മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി വാളാട്, അബ്ബാസ് ഫൈസി വാരാമ്പറ്റ, സൈനുല്‍ ആബിദ് ദാരിമി, സ്വാദിഖുല്‍ അമീന്‍ ഫൈസി, എ.സി മായന്‍ ഹാജി, റാഫി യമാനി, പോള പോക്കര്‍ ഹാജി, എ.സി പോക്കു, എ.കെ അന്ത്രു ഹാജി, അബ്ദുല്‍ മജീദ് അന്‍സ്വരി, ഹാശിം ദാരിമി, പി. ഇബ്‌റാഹിം മൗലവി, ശഫീഖ് ഫൈസി, ഇസ്മായില്‍ ദാരിമി സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ബാഖവി സ്വാഗതവും അശ്‌റഫ് ഫൈസി പനമരവും നന്ദിയും പറഞ്ഞു.
.....ക്യാപ്ഷന്‍.......................
വാരാമ്പറ്റ സആദാ കോളജില്‍ നടക്കുന്ന 18ാമത് മുസാബഖ ഇസ് ലാമിക കലാമേളയുടെ ഉദ്ഘാടനം സമസ്ത ഉപാധ്യക്ഷന്‍ വി. മൂസക്കോയ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു
അഭിപ്രായങ്ങൾ (Comments)