കല്‍പ്പറ്റ: രാജ്യത്തിന്റെ ഏറ്റവും പാവനമായ വോട്ടര്‍ പട്ടിക കുത്തഴിഞ്ഞ പുസ്തകം പോലെയാക്കിയത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എം.പി പറഞ്ഞു. എസ്.ഐ.ആര്‍ വഴി എത്ര പേര്‍ പുറത്തുപോയെന്നോ, പുതുതായി എത്ര പേര്‍ക്ക് വോട്ടവകാശം കിട്ടിയെന്നോ രാജ്യത്ത് എത്ര വോട്ടര്‍മാര്‍ ഉണ്ടെന്നോ കൃത്യമായ കണക്കില്ല. ആറ് മാസം മുന്‍പ് വോട്ട് ചെയ്തതിനേക്കാള്‍ രണ്ട് ലക്ഷത്തിലേറെ വോട്ടര്‍മാര്‍ കേരളത്തില്‍ കൂടിയെന്നാണ് ഇപ്പോള്‍ കമ്മീഷന്‍ പറയുന്നത്. ഇതും കൃത്യമായ കണക്കല്ലെന്നും അവര്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് നവംബര്‍ 21ന് , തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 'കേരള ജന്തര്‍ മന്ദിര്‍'ന് മുന്നോടിയായി, മഹിളാകോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷനായിരുന്നു.
ഡിസിസി പ്രസിഡന്റ് ടി ജെ ഐസക് സംസാരിച്ചു. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യോഗത്തിന് ശേഷം സ്ത്രീകള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു.
അഭിപ്രായങ്ങൾ (Comments)