കൽപ്പറ്റ

പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഉറപ്പ് നല്‍കി ടി. സിദ്ദിഖ്, സര്‍ക്കാറിന്റെ തേന്‍ മിഷന്‍ സുഗന്ധഗിരിയില്‍ നടപ്പാക്കും

പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഉറപ്പ് നല്‍കി ടി. സിദ്ദിഖ്, സര്‍ക്കാറിന്റെ തേന്‍ മിഷന്‍ സുഗന്ധഗിരിയില്‍ നടപ്പാക്കും

പൊഴുതന: സംസ്ഥാന സര്‍ക്കാര്‍ ഗോത്ര മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി നടപ്പാക്കുന്ന തേന്‍ മിഷന്‍ സുഗന്ധഗിരിയില്‍ ആദ്യ ഘട്ടത്തില്‍ തന്നെ നടപ്പാക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് ഉറപ്പ് നല്‍കി. സുഗന്ധഗിരിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയാന്‍ പ്രിയങ്ക ഗാന്ധി എം.പി. നടത്തിയ സന്ദര്‍ശനത്തില്‍ പ്രിയങ്ക ഗാന്ധി എം.പി. മുന്നോട്ട് വച്ച നിര്‍ദ്ദേശം അംഗീകരിച്ച മന്ത്രി അവിടെ വച്ച് തന്നെ നല്‍കിയ ഉറപ്പ് കയ്യടിച്ചാണ് ജനങ്ങള്‍ സ്വീകരിച്ചത്. തേന്‍ ശേഖരണത്തിനും , സംസ്‌കരണത്തിനും പരിശീലനം നല്‍കുകയും വിപണി കണ്ടെത്തുകയും ചെയ്യുന്ന പദ്ധതിയാണ് തേന്‍ മിഷന്‍. കൈവശരേഖയുള്ള ഭൂമിക്ക് പട്ടയം നല്‍കണമെന്ന ആവശ്യം പ്രാദേശികവാസികള്‍ മുന്നോട്ട് വച്ചു. വികസന പദ്ധതികള്‍ക്ക് വനം വകുപ്പിന്റെ എന്‍.ഒ.സി. ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും പൊതു ആവശ്യങ്ങള്‍ക്കായി നീക്കി വച്ച ഭൂമി ഉപയോഗിക്കാതെ കിടക്കുന്നിടത്ത് പുതിയ പദ്ധതികള്‍ നടപ്പാക്കണമെന്നും അവര്‍ പറഞ്ഞു. 

വെള്ളിയാഴ്ച രാവിലെയോടെ സുഗന്ധഗിരി അമ്പ ജി. എല്‍. പി. എസില്‍ എത്തിയ പ്രിയങ്ക ഗാന്ധി എം.പി. യെ ആദിവാസി നൃത്തതോടെയാണ് സ്ത്രീകള്‍ സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കളക്ടര്‍ ചെല്‍സ സിനി ഐ. എ. എസ്., പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ കാതിരി, വൈസ് പ്രസിഡന്റ് സുധ അനില്‍, ഡി. സി. സി. പ്രസിഡന്റ് ടി. ജെ. ഐസക്, കെ. വി. രാമന്‍, എബിന്‍ മുട്ടപ്പള്ളി, സുനീഷ് തോമസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ