വയനാട്: വെങ്ങപ്പള്ളി സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ വെങ്ങപ്പള്ളി മേഖലാ കമ്മിറ്റി ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കി.ബാങ്ക് ഏജന്റുമാര്‍ മുഖേന വീടുകളില്‍ വിതരണം ചെയ്യുന്ന സാമൂഹ്യക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട് മരണപ്പെട്ട ഗുണഭോക്താക്കളുടെ പേരിലുള്ള പെന്‍ഷന്‍ തുക വിതരണക്കാരും ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലെ ചില അംഗങ്ങളും ചേര്‍ന്ന് അപഹരിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ടതും പൊത ുഖജനാവില്‍നിന്ന് അനുവദിക്കുന്നതുമായ ക്ഷേമപെന്‍ഷന്‍ തുകയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അത് ഗൗരവകരമായ സാമ്പത്തിക കുറ്റകൃത്യമാണെന്നും ഡിവൈഎഫ്‌ഐ.
ഇതിനുപുറമെ ബാങ്കിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടും നിക്ഷേപങ്ങളുടെയും സാമ്പത്തിക ഇടപാടുകളുടെയും കാര്യത്തിലും നിരവധി ആരോപണങ്ങളും പരാതികളും ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനും സഹകാരികളുടെയും നിക്ഷേപകരുടെയും പണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണെന്നും ഡിവൈഎഫ്‌ഐ.
മരണപ്പെട്ട ഗുണഭോക്താക്കളുടെ പേരില്‍ പെന്‍ഷന്‍ വിതരണം ചെയ്തതായി രേഖപ്പെടുത്തിയിട്ടുള്ള മുഴുവന്‍ വിവരങ്ങളും പരിശോധിക്കണം. പെന്‍ഷന്‍ വിതരണ രജിസ്റ്ററുകള്‍, ഏജന്റുമാരുടെ രേഖകള്‍, ബാങ്കിന്റെ സാമ്പത്തിക ഇടപാടുകള്‍ എന്നിവ വിശദമായി പരിശോധിച്ച് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ബാങ്കിലെ നിയമന നടപടികളും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
സഹകരണ മേഖലയിലുള്ള ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാനും പൊതുപണത്തിന്റെ ദുരുപയോഗം തടയാനും ബന്ധപ്പെട്ട സഹകരണ വകുപ്പ് അധികൃതരും രജിസ്ട്രാറും അടിയന്തരമായി ഇടപെടണം. പരാതിയില്‍ സമയബന്ധിതമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം.
പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം വിഷയമേറ്റെടുത്ത് ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ഡിവൈഎഫ്‌ഐ വെങ്ങപ്പള്ളി മേഖലാ കമ്മിറ്റി അറിയിച്ചു.
അഭിപ്രായങ്ങൾ (Comments)