കല്‍പ്പറ്റ: കല്‍പ്പറ്റ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എല്‍കെജി മുതല്‍ പന്ത്രണ്ടാംതരം വരെ വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെയുമാണ് അനുമോദിച്ചത്. കല്‍പ്പറ്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജി തദ്ദേവൂസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എ.കെ ബാബു, പ്രസന്നകുമാര്‍, പി ടി എ അംഗങ്ങളായ രാജേഷ്, നന്ദിഷ്, സ്റ്റാഫ് സെക്രട്ടറി പി.കെ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
അഭിപ്രായങ്ങൾ (Comments)