കല്‍പ്പറ്റ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുറന്നു പറയാന്‍ ധൈര്യവും ആര്‍ജവവും വേണമെന്ന് കല്‍പ്പറ്റ ഡിവൈ.എസ്.പി. ടി.എ. അഗസ്റ്റിന്‍. വയനാട് പോലീസ് സോഷ്യല്‍ പോലീസിങ് വിഭാഗവും കല്‍പ്പറ്റ സബ് ഡിവിഷനും സംയുക്തമായി സംഘടിപ്പിച്ച 'SPEAK UP' ബോധവല്‍ക്കരണ ക്ലാസും പരിശീലനവും കല്‍പ്പറ്റ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ ഗീത എന്‍.പി. പരിശീലന ക്ലാസ് നയിച്ചു. വയനാട് സോഷ്യല്‍ പോലീസിങ് വിഭാഗം എ.ഡി.എന്‍.ഒ. കെ.എന്‍. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സൈബര്‍ പോലീസ് സ്‌റ്റേഷന്‍ എസ്.ഐ. എ.വി. ജലീല്‍, കല്‍പ്പറ്റ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.സഫിയ, കമ്യൂണിറ്റി കോര്‍ഡിനേറ്റര്‍ വിശാലാക്ഷി, എസ്.സി.പി.ഒമാരായ ടി.കെ. ദീപ, കമറുദ്ധീന്‍, സി.പി.ഒ സിയാദ് സല്‍മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ വിവിധ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു.
ഗാര്‍ഹിക അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുക, അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സമയബന്ധിതമായ ഇടപെടലും ആവശ്യമായ സഹായവും ഉറപ്പാക്കുക, അതിജീവിതര്‍ക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഏകോപിതമായി ലഭ്യമാക്കുക, നിയമപരമായ അവകാശങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
അഭിപ്രായങ്ങൾ (Comments)