കൽപ്പറ്റ

ഗ്രാമീണ മേഖലയിലെ കായിക സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി ടി സിദ്ദീഖ്

ഗ്രാമീണ മേഖലയിലെ കായിക സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി ടി സിദ്ദീഖ്

പൊഴുത: ഗ്രാമീണ മേഖലകളിലെ കായിക സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഫുട്‌ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, വോളിബോള്‍, നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കണമെന്നും കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്. പൊഴുത ഗ്രാമപഞ്ചായത്തിന്റെ കായിക വികസനത്തിന് പുതിയ ചുവടുവെപ്പായി നിര്‍മിച്ച ഇന്‍ഡോര്‍ ഷട്ടില്‍ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തി സംസാരിക്കുകയായിരുന്നു മന്ത്രി. യുവ തലമുറയെ കായിക രംഗത്തേക്ക് ആകര്‍ഷിക്കുന്നതിലൂടെ ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താന സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ കാതിരി അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ അനില്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ. രാജേന്ദ്രന്‍, ആരിക്ഷ സലാം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, വാര്‍ഡ് അംഗം എന്‍.പി സാബിറ, പഞ്ചായത്ത് സെക്രട്ടറി അനീഷ് പോള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


പൊഴുതനയുടെ കായിക സ്വപ്നങ്ങള്‍ക്കായി ഇന്‍ഡോര്‍ സ്‌റ്റേഡിയം

കായിക സ്വപ്നങ്ങള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കാന്‍ ഇനി പൊഴുതനയിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും സ്വന്തം മണ്ണില്‍ ഒരിടം. ഗ്രാമീണ മേഖലയിലെ കായിക പ്രതിഭകള്‍ക്ക് മികച്ച പരിശീലന സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ പൊഴുതനയില്‍ നിര്‍മിച്ച ഇന്‍ഡോര്‍ ഷട്ടില്‍ സ്‌റ്റേഡിയം  നേട്ടങ്ങള്‍ക്ക് കരുത്താവും. കായിക രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ അധ്യായം കുറിക്കുന്ന സ്‌റ്റേഡിയം തോട്ടം മേഖലയിലെയും ഗോത്ര മേഖലയിലെയും യുവജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. 2019 ല്‍ തുടക്കമിട്ട പദ്ധതിയാണ് പ്രതിസന്ധികള്‍ അതിജീവിച്ച് യാഥാര്‍ഥ്യമായത്. സ്ഥല ലഭ്യതയുമായി ബന്ധപ്പെട്ടും വിവിധ വകുപ്പുകളുടെ  അനുമതികളും കെട്ടിടത്തിന്റെ ഉയരവുമായി ബന്ധപ്പെട്ട സാങ്കേതിക നിയന്ത്രണങ്ങളും നിര്‍മാണത്തിന് തടസ്സമായി. പൊഴുതന ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ ഉയര പരിധിയില്‍ പ്രത്യേക ഇളവ് ലഭിച്ചതോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 201819 വര്‍ഷത്തെ പ്രളയനിരപ്പില്‍നിന്ന് ഉയര്‍ത്തിയാണ് കെട്ടിടത്തിന്റെ തറ നിര്‍മിച്ചിരിക്കുന്നത്. 212 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും 11 മീറ്റര്‍ ഉയരവുമുള്ള സ്‌റ്റേഡിയത്തില്‍ സിന്തറ്റിക് മാറ്റ് വിരിച്ച ഷട്ടില്‍ കോര്‍ട്ടാണ് ഒരുക്കിയത്. നികുതിയുള്‍പ്പെടെ 47.79 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. പദ്ധതി പൂര്‍ത്തീകരണത്തിന് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍, മുന്‍ ഭരണസമിതി,  ത്രിതല പഞ്ചായത്തുകളുടെ പിന്തുണയും പദ്ധതിക്ക് കരുത്തായി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ