കൽപ്പറ്റ

ആദിലക്ഷ്മി സനേഷിന് ഉജ്ജ്വല ബാല്യം പുരസ്‌കാരം

 ആദിലക്ഷ്മി സനേഷിന് ഉജ്ജ്വല ബാല്യം പുരസ്‌കാരം

കല്‍പ്പറ്റ: ആദിലക്ഷ്മി സനേഷിന് വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം. ആറ് മുതല്‍ 11 വയസ് വരെയുള്ള പൊതുവിഭാഗത്തിലാണ് ആദിലക്ഷ്മി സനേഷ് പുരസ്‌കാരത്തിന് അര്‍ഹയായത്. കല്‍പ്പറ്റ ജീനിയസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ദേശീയ, അന്തര്‍ദേശീയ റെക്കോര്‍ഡുകള്‍ ആദിലക്ഷ്മി കരസ്ഥമാക്കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സ്റ്റാര്‍ കിഡ്‌സ് അവാര്‍ഡിലെ  സ്റ്റാര്‍ അച്ചീവര്‍ പുരസ്‌ക്കാരം, രബീന്ദ്ര രത്‌ന പുരസ്‌കാര്‍ എന്നിവ നേടിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്‍ജീനിയസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്‍ഫഌവന്‍സര്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ലണ്ടന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയിലും ഇടം നേടിയിട്ടുണ്ട്.തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷത്തില്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ പുരസ്‌കാരം വിതരണം ചെയ്യും.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ