കൽപ്പറ്റ

പെന്‍ഷന്‍ വര്‍ദ്ധന: ബജറ്റ് നിര്‍ദ്ദേശം നടപ്പാക്കണം:  സീനിയര്‍ ജര്‍ണലിസ്റ്റ്‌സ് ഫോറം 

പെന്‍ഷന്‍ വര്‍ദ്ധന: ബജറ്റ് നിര്‍ദ്ദേശം നടപ്പാക്കണം:  സീനിയര്‍ ജര്‍ണലിസ്റ്റ്‌സ് ഫോറം 

കല്‍പ്പറ്റ: പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച കഴിഞ്ഞ ബജറ്റ് നിര്‍ദ്ദേശം നടപ്പാക്കണമെന്ന് സീനിയര്‍ ജര്‍ണലിസ്റ്റ്‌സ് ഫോറം കേരള ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൈനാട്ടി പത്മപ്രഭാ ലൈബ്രറി ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് പി.കെ.അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജനുവരി രണ്ടിന് കല്‍പ്പറ്റയില്‍ സമൂഹത്തിലെ വിവിധ മേഖലയിലുളളവരെ പങ്കെടുപ്പിച്ച്  സ്‌നേഹ സംഗമം  സംഘടിപ്പിക്കും. രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.  സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡി സെപ്പില്‍ ട്രഷറി മുഖേന പെന്‍ഷന്‍ വാങ്ങുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകരെയും  ഉള്‍പ്പെടുത്തുക,  പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യുക, പത്രപ്രവര്‍ത്തക പെന്‍ഷനും ആശ്രിത പെന്‍ഷനും വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.ഭാരവാഹികളായടി.വി.രവീന്ദ്രന്‍, പി.രാജഗോപാല്‍,പ്രദീപ് മാനന്തവാടി, കെ.സജീവന്‍,  സെബാസ്റ്റന്‍ ജോസഫ് പ്രസംഗിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ