കൽപ്പറ്റ

കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്മാര്‍ട്ട് 40 ക്യാമ്പിന് തുടക്കമായി

കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്മാര്‍ട്ട് 40 ക്യാമ്പിന് തുടക്കമായി

കണിയാമ്പറ്റ: കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ORC) പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സ്മാര്‍ട്ട് 40 ക്യാമ്പിന് തുടക്കമായി.
ഉദ്ഘാടന ചടങ്ങില്‍ ഒആര്‍സി നോഡല്‍ ടീച്ചര്‍ അനുഷ പി സ്വാഗതം പറഞ്ഞു. സ്‌കൂള്‍ പ്രധാനാധ്യാപിക ഷിംജി ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് പി.ടി.എ പ്രസിഡന്റ് ജംഷീര്‍ ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് സലിം വി, എക്‌സിക്യൂട്ടീവ് അംഗം മുംതാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കൗമാരക്കാരില്‍ വര്‍ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, സമ്മര്‍ദങ്ങള്‍, വിവിധ വെല്ലുവിളികള്‍ എന്നിവ ഫലപ്രദമായി നേരിടുന്നതിനും വികാരങ്ങളെ നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും ആവശ്യമായ ജീവിതനൈപുണികള്‍ വളര്‍ത്തിയെടുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലന ക്ലാസുകള്‍ ഛഞഇ റിസോഴ്‌സ് പേഴ്‌സണ്‍മാരായ റോബിന്‍ പി. സന്തോഷ്, ഡോ. ഷമീര്‍ സി.ആര്‍, ഹംസ ടി.എം എന്നിവര്‍ നയിക്കും. കൗമാരക്കാരുടെ വ്യക്തിത്വ വികസനം, മാനസികാരോഗ്യം, വൈകാരിക നിയന്ത്രണം, സാമൂഹിക ഇടപെടല്‍ തുടങ്ങിയ മേഖലകള്‍ക്ക് പരിശീലനത്തില്‍ പ്രാധാന്യം നല്‍കും.ചടങ്ങില്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഗ്രീഷ്മ പി.എ നന്ദി പറഞ്ഞു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ