കൽപ്പറ്റ

അങ്കണവാടി കലോത്സവം ശ്രദ്ധേയമായി

അങ്കണവാടി കലോത്സവം ശ്രദ്ധേയമായി

പുളിയാര്‍മല: കുരുന്നുകളുടെ സര്‍ഗാത്മക പ്രതിഭകള്‍ക്ക് വേദി ഒരുക്കി കല്‍പ്പറ്റ നഗരസഭ സംഘടിപ്പിച്ച അങ്കണവാടി കലോത്സവം മിന്നാമിനുങ്ങ് വര്‍ണാഭമായി. പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍  നടന്ന പരിപാടി നഗരസഭ അധ്യക്ഷന്‍ പി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 27 അങ്കണവാടികളില്‍ നിന്നായി 285 കുട്ടികളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്. പാട്ടും നൃത്തവും വിവിധ കലാപരിപാടികളുമായി കുരുന്നുകള്‍ വേദി കീഴടക്കിയപ്പോള്‍ കാണികള്‍ക്കും അതൊരു നവ്യാനുഭവമായി. രക്ഷിതാക്കള്‍ ഉള്‍പ്പെടെ 1250 ഓളം പേരാണ് കലോത്സവത്തിന് കാണികളായത്. 


 നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ എം.ജി ഗീത, സിഡി പിഒ കല്‍പ്പറ്റ പ്രൊജക്ട് ഓഫീസര്‍ കെ. സന്ധ്യ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷീജ മാത്യു, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ശശിധരന്‍ മാസ്റ്റര്‍, ടി.ജി ബീന, കെ.ബിനി, മുഹമ്മദ് റാഫില്‍, പി.ടി വര്‍ഗ്ഗീസ്, കൗണ്‍സിലര്‍മാര്‍, അങ്കണവാടി അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ