കൽപ്പറ്റ

കുപ്പാടി മൂന്നേ മൂന്ന് ചെക്ക്‌പോസ്റ്റ് കോളിമൂല റോഡ് ഗതാഗതയോഗ്യമാക്കാന്‍ വനം വകുപ്പ് നടപടിയെടുക്കണം:  മനുഷ്യാവകാശ കമ്മീഷന്‍ 

കുപ്പാടി മൂന്നേ മൂന്ന് ചെക്ക്‌പോസ്റ്റ് കോളിമൂല റോഡ് ഗതാഗതയോഗ്യമാക്കാന്‍ വനം വകുപ്പ് നടപടിയെടുക്കണം:  മനുഷ്യാവകാശ കമ്മീഷന്‍ 

വയനാട് : സുല്‍ത്താന്‍ ബത്തേരി കുപ്പാടി മൂന്നേ മൂന്ന് ചെക്ക്‌പോസ്റ്റ്‌കോളിമൂല റോഡ് ഗതാഗതയോഗ്യമാക്കാനുള്ള പരിശോധനകളും നടപടികളും അടിയന്തരമായി പൂര്‍ത്തിയാക്കി അനുമതി നല്‍കുന്നതിന് തടസ്സങ്ങളില്ലെങ്കില്‍ വനംവകുപ്പിന്റെ അനുമതി ലഭ്യമാക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷന്‍.ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. വനം വകുപ്പില്‍ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.  നടപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിന് വൈല്‍ഡ് ലൈഫ് ക്ലിയറന്‍സ് ലഭിക്കാന്‍ പരിവേഷ് പോര്‍ട്ടല്‍ മുഖാന്തരം സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി അപേക്ഷ സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

നഗരസഭയുടെ അപേക്ഷയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി സുല്‍ത്താന്‍ ബത്തേരി ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കമ്മീഷനെ അറിയിച്ചു.   2025 മെയ് 5 ന് നഗരസഭാ സെക്രട്ടറി നല്‍കിയ അപേക്ഷ തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്.  അവിടെ നിന്നും ആവശ്യപ്പെട്ട വിശദീകരണം നല്‍കിയിട്ടുണ്ട്.  ബത്തേരി നഗരസഭ സമര്‍പ്പിച്ച പദ്ധതി കോളിമൂല ഉന്നതി വരെ എത്തുമോ എന്ന കാര്യം കൂടി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.  പ്രദേശവാസിയായ കെ.എം. വര്‍ഗീസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

  

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ