കല്‍പ്പറ്റ: എന്‍ജിഒ അസോസിയേഷന്‍ സിവില്‍ സ്‌റ്റേഷന്‍ ബ്രാഞ്ച് പ്രസിഡന്റിനെ കൈയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ വനിതാ ശിശുക്ഷേമ വകുപ്പിലെ സീനിയര്‍ ക്ലാര്‍ക്ക് ഉമേഷ് എം.പിയെ സസ്‌പെന്റ് ചെയ്തു. വകുപ്പ് നടപടിയുടെ ഭാഗമായാണ് സസ്‌പെന്‍ഷന്‍.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഒരേ സ്‌റ്റേഷനില്‍ തുടരുകയായിരുന്ന ജീവനക്കാരനെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയേറ്റത്തില്‍ കലാശിച്ചതെന്നാണ് എന്‍ജിഒ അസോസിയേഷന്‍ നേതാക്കളുടെ പരാതി. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി എന്‍ജിഒ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.സിവില്‍ സര്‍വീസില്‍ തെറ്റായ പ്രവണതകള്‍ സൃഷ്ടിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി പറഞ്ഞു.
കൈയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു
അഭിപ്രായങ്ങൾ (Comments)