കൽപ്പറ്റ

ഡിപിഎം ഓഫീസിലേക്ക് ആശാവര്‍ക്കര്‍മാര്‍ മാര്‍ച്ച് നടത്തി

ഡിപിഎം ഓഫീസിലേക്ക് ആശാവര്‍ക്കര്‍മാര്‍ മാര്‍ച്ച് നടത്തി

കല്‍പ്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക്  മാര്‍ച്ച് നടത്തി. ശൈലി ആപ്പിന് വര്‍ധിപ്പിച്ച ഇന്‍സെന്റീവ് മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കുക, വെട്ടിക്കുറച്ച ഇന്‍സെന്റീവുകള്‍ പുനഃസ്ഥാപിക്കുക, പ്രഖ്യാപിച്ച 21,000 രൂപ ഓണറേറിയം അനുവദിക്കുക, 
ആശമാരെ അനധികൃതമായി വാര്‍ഡ് മാറ്റുന്നതും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ നടപടി സ്വീകരിക്കുന്നതും അവസാനിപ്പിക്കുക, അമിതജോലി അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക, മെഡിക്കല്‍ ലീവിന് സമയപരിധി നിശ്ചയിക്കുന്ന തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ഉന്നയിച്ചായിരുന്നു സമരം.
സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി വി ബേബി ഉദ്ഘാടനംചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ദീപ പ്രമോദ് അധ്യക്ഷയായിരുന്നു. 


സെക്രട്ടറി രശ്മി പ്രദീപ് സംസാരിച്ചു. ജില്ലാ ട്രഷറര്‍ സി കെ സീമന്തിനി സ്വാഗതവും ഫിലോമീന ജോണ്‍ നന്ദിയും പറഞ്ഞു. 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ