കൽപ്പറ്റ

കെ.സി.ഇ.യു പ്രതിഷേധ സദസ്സ്  നടത്തി

കെ.സി.ഇ.യു പ്രതിഷേധ സദസ്സ്  നടത്തി

കല്‍പ്പറ്റ: സഹകരണ വാരാഘോഷം നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (കെസിഇയു) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ സദസ്സ്  സംഘടിപ്പിച്ചു. സിഐടിയു വയനാട് ജില്ലാ ട്രഷറര്‍ പി. ഗഗാറിന്‍  പ്രതിഷേധ സദസ്സ്  ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.യു ജില്ലാ സെക്രട്ടറി സതീഷ് പി.ജി സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് രജനി കെ കെ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ സുരേഷ് എം പി നന്ദി രേഖപ്പെടുത്തി.

സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും സഹകരണ പ്രസ്ഥാനത്തിന്റെ ജനകീയ സ്വഭാവവും പ്രസക്തിയും സംരക്ഷിക്കണമെന്നും സദസ്സില്‍ ആവശ്യപ്പെട്ടു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ