കൽപ്പറ്റ

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ  ജന്മദിനം ആഘോഷിച്ചു

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ  ജന്മദിനം ആഘോഷിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക്ക് ഛായാചിത്രത്തിനു മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്തു.നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണവും രാജ്യത്തോടുള്ള പ്രതിബദ്ധതയും വരുംതലമുറകള്‍ക്കും എന്നും പ്രചോദനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം ജനാധിപത്യത്തിനും മതേതരത്വത്തിനും ശാസ്ത്രപുരോഗതിക്കും വലിയ പ്രാധാന്യം നല്‍കിയ വ്യക്തിത്വമായിരുന്നുവെന്നും ഐസക് കൂട്ടി ചേര്‍ത്തു. 


പി പി ആലി, വി എ മജീദ്, എം എ ജോസഫ്, പി കെ കുഞ്ഞിമൊയ്തീന്‍, ബിനു തോമസ്, നിസി അഹമ്മദ്, മാണി ഫ്രാന്‍സിസ്, എം പി നജീബ്, ശോഭനകുമാരി, ഗിരീഷ് കല്‍പ്പറ്റ, ഉഷ തമ്പി, പുഷ്പ വെങ്ങപ്പള്ളി, ശശി പന്നിക്കുഴി, ടിന്റോ ജോസ്, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ പത്മനാഭന്‍, ഇ വി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
ഇീാുീലെ
ണൃശലേ ീേ ടമഷമ്യമി ഗെ

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ