കൽപ്പറ്റ

സംസ്ഥാന എക്‌സൈസ് മീറ്റ്; വടംവലിയില്‍ വയനാട് ചാമ്പ്യന്‍; എറണാകുളത്തിനെതിരെ മധുര പ്രതികാരം

സംസ്ഥാന എക്‌സൈസ് മീറ്റ്; വടംവലിയില്‍ വയനാട് ചാമ്പ്യന്‍; എറണാകുളത്തിനെതിരെ മധുര പ്രതികാരം

കല്‍പ്പറ്റ: കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന സംസ്ഥാന എക്‌സൈസ് മീറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ എറണാകുളത്തെ തകര്‍ത്ത് ടീം വയനാട് ചാമ്പ്യനായി. മീനങ്ങാടി തണ്ടര്‍ബോയ്‌സ് സുനില്‍കുമാറാണ് കോച്ച്.കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കൈവിട്ട കിരീടം ക്യാപ്റ്റന്‍ അനില്‍കുമാറിന്റെയും അജേഷ്‌വിജയന്റെയും നേതൃനിരയില്‍ സെമിയില്‍ ശക്തരായ കോഴിക്കോടിനെയും ഫൈനലില്‍ എറണാകുളത്തെയും മൂന്ന് സെറ്റുകള്‍ വീതം നേരിട്ട് തകര്‍ത്താണ് കിരീടം ചൂടിയത്. സജിത്ചന്ദ്രന്‍ വി.കെ, മണികണ്ഠന്‍ എന്നിവരാണ് ടീം മാനേജര്‍മാര്‍.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ