കൽപ്പറ്റ

വര്‍ണ്ണാഭമായി ശിശുദിനാഘോഷം ശിശുദിന റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഫ്‌ലാഗ് ഓഫ് ചെയ്തു

വര്‍ണ്ണാഭമായി ശിശുദിനാഘോഷം ശിശുദിന റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഫ്‌ലാഗ് ഓഫ് ചെയ്തു

കല്‍പ്പറ്റ: വയനാട് ജില്ലാ ശിശുക്ഷേമ സമിതിയുടെആഭിമുഖ്യത്തില്‍ ജില്ലയില്‍ ശിശു ദിനാഘോഷം വര്‍ണ്ണാഭമായി സംഘടിപ്പിച്ചു.ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ശിശുദിന റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡന്റും സ്പീക്കറും തുറന്ന വണ്ടിയില്‍ റാലി നയിച്ചത് ശ്രദ്ധേയമായി. കളക്ടറേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച റാലി എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാളില്‍ സമാപിച്ചു.

ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അമേലിയ മനു ഉദ്ഘാടനം ചെയ്തു. ഭയമില്ലാതെ ചിരിക്കുകയും പ്രതീക്ഷയോടെ സ്വപ്നം കാണുകയും സ്വാതന്ത്ര്യത്തോടെ വളരുകയും ചെയ്യുന്ന ഒരു തലമുറയാണ് രാജ്യത്തിന്റെ യഥാര്‍ഥ സ്വപ്നമെന്ന് അമേലിയ മനു പറഞ്ഞു. കുട്ടികളുടെ പ്രസിഡന്റ് കെ.പി ഫിദ ഫാത്തിമ അധ്യക്ഷയായി. കുട്ടികളുടെ സ്പീക്കര്‍ നൈനിക മനോജ് മുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ നഗരസഭാ അധ്യക്ഷന്‍ പി. വിശ്വനാഥന്‍ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്ര വ്യാസ്, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.പി കൃഷ്ണകുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ശാരദ സജീവന്‍, ട്രഷറര്‍ കെ സത്യന്‍, ജോയിന്റ് സെക്രട്ടറി സി.കെ ഷംസുദീന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി. ജയരാജന്‍, പി ഗീത, പി.ആര്‍ ഗിരിനാഥന്‍, എം ബഷീര്‍, വിദ്യാര്‍ഥിനികളായ ഇവാനിയ ടെസ, ഐന്‍ മറിയം, ജില്ലയിലെ എല്ലാ സ്‌കൂളുകളിലും നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ