കല്‍പ്പറ്റ: സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി SPC Wiz Kid Championship – 2026 എന്ന പേരില്‍ ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. ബത്തേരി സെന്റ് ജോസഫ്‌സ് ഇ.എച്ച്.എസ് സ്‌കൂളില്‍ നടന്ന പരിപാടി ബത്തേരി നഗരസഭാ അധ്യക്ഷ റസീന അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്‌സ് ഇ.എച്ച്.എസ് ഹെഡ്മാസ്റ്റര്‍ കെ.ജെ. ജയ്‌മോന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. ചിത്രലേഖ കെ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ ഇ. സുരേഷ് ബാബു ക്വിസ് മാസ്റ്ററായിരുന്നു.
എസ്.പി.സി പദ്ധതി, ഇന്ത്യന്‍ ചരിത്രം, രാഷ്ട്രീയം, ശാസ്ത്രം, കല, കായികം, സിനിമ, പരിസ്ഥിതി, ആനുകാലിക സംഭവങ്ങള്‍, പൊതുവിജ്ഞാനം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി ആറ് റൗണ്ടുകളിലായാണ് മത്സരം നടന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ വീതമുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.ടി.ഡി.എം.എച്ച്.എസ്.എസ് തൊണ്ടര്‍നാട് സ്‌കൂളിലെ ശ്രേയ യാദവ്, ഡോണ സജി, ദില്‍നാഥ് എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. ജി.എച്ച്.എസ്.എസ് വാളാട് സ്‌കൂളിലെ ടി.എം. അലാപ്, മുഹമ്മദ് അദ്‌നാന്‍, ഇഹ്‌സാന്‍ അമീന്‍ എന്നിവരടങ്ങിയ ടീമും ബത്തേരി അസംപ്ഷന്‍ എച്ച്.എസിലെ ആഞ്‌ജോ സജി, ആരോണ്‍ ജിയോ, ഹയാന്‍ ഫസല്‍ എന്നിവരടങ്ങിയ ടീമും രണ്ടാം സ്ഥാനം പങ്കിട്ടു. ജി.എച്ച്.എസ്.എസ് തലപ്പുഴയിലെ അമീന്‍ സലാഹ്, കെ.ആര്‍. സ്‌നേഹ, അഭിന്‍ വിജയ് എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനം നേടി.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് പെരിക്കല്ലൂര്‍ സ്‌കൂളിലെ എ.എസ്. അന്‍സാഫ് അമാന്‍, ജോസ്‌വിന്‍ ജോസഫ് ഷാജി, സൂര്യനാരായണന്‍ എന്നിവരടങ്ങിയ ടീം ജേതാക്കളായി. ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് സ്‌കൂളിലെ സി.ജെ. നിവേദ്യ, എം.എന്‍. നമിയ, മുഹമ്മദ് നിഹാല്‍ എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും മാനന്തവാടി ഹില്‍ ബ്ലൂംസ് സ്‌കൂളിലെ ഡാബിന്‍ ജേക്കബ് സുനില്‍, അമൃത് വി. ഉമേഷ്, എം. ഹരിനാരായണന്‍ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിച്ചു.
ബത്തേരി ഡിവിഷന്‍ കൗണ്‍സിലര്‍ എം.ജി. ഇന്ദ്രജിത്ത്, എസ്.പി.സി പ്രോജക്ട് എ.ഡി.എന്‍.ഒ കെ. മോഹന്‍ദാസ്, പ്രോജക്ട് അസിസ്റ്റന്റ് ടി.കെ. ദീപ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങൾ (Comments)