തരുവണ: കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിനൊപ്പം അവരുടെ ധാര്‍മിക ബോധവും സാമൂഹിക ഉത്തരവാദിത്വവും വളര്‍ത്തിയെടുക്കുന്ന അല്‍ ബിര്‍റ് വിദ്യാഭ്യാസ സംവിധാനത്തിന് ഇന്ന് കൂടുതല്‍ പ്രാധാന്യമുണ്ടെന്നും അറിവിനോടൊപ്പം ചിന്താശേഷിയും സര്‍ഗാത്മകതയും മാനവിക മൂല്യങ്ങളും കൈമുതലായുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതില്‍ അല്‍ ബിര്‍റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നിര്‍ണായക പങ്കുണ്ടെന്നും കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് അവരെ മികച്ച വ്യക്തിത്വങ്ങളായി വളര്‍ത്തുന്നതിന് സഹായകരമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് വി. മൂസക്കോയ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ജനുവരിയില്‍ തരുവണ വീ കെയര്‍ അല്‍ ബിര്‍റ് സ്‌കൂളില്‍ നടക്കുന്ന അല്‍ബിര്‍റ് സോണല്‍ ഫെസ്റ്റ് സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്, കോഴിക്കോട്, കുടക് ജില്ലകള്‍ ഉള്‍കൊള്ളുന്ന സോണ്‍ എച്ച് കിഡ്‌സ് ഫെസ്റ്റാണ് ജനുവരി 24 ഞായര്‍ തരുവണയില്‍ വെച്ച് നടക്കുക.
വീ കെയര്‍ അല്‍ബിര്‍റ് ചെയര്‍മാന്‍ കെ. സി ആലി ഹാജി അധ്യക്ഷനായി, അല്‍ബിര്‍റ് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ ഡോ.കെ. പി മുഹമ്മദ് മാസ്റ്റര്‍ മുഖ്യാഥിതിയായി, പി. സി. ഉമര്‍ മൗലവി, മമ്മൂട്ടി നിസാമി, മുഹമ്മദ് റഹ്മാനി തരുവണ, ലത്തീഫ് വാഫി വിഷയവാതങ്ങള്‍ നടത്തി, എം. കെ ഇബ്രാഹിം മൗലവി സ്വാഗതവും ഇബ്രാഹിം മാസ്റ്റര്‍ അഞ്ചുകുന്ന് നന്ദിയും പറഞ്ഞു.
കാഞ്ഞായി ഇബ്രാഹിം ഹാജി,സി മമ്മു ഹാജി,സി. എച്ച് ഹമീദ്, നാസര്‍ സാവാന്‍,അബ്ദുള്ള ഹാജി പീച്ചങ്കോട്, അബ്ദുള്ള ചാലിയാടന്‍, കെ. കെ ഇബ്രാഹിം,ചീപ്പാട്ട് അമ്മദ്, സലാം എടവെട്ടന്‍,അഷ്‌റഫ് വെള്ളിലാടി,ലത്തീഫ് മില്ലുമുക്ക്, സൂപ്പി. എം. കെ,മോയി ദാരിമി,ഷബീബ് ഇരിങ്ങണ്ണൂര്‍,നിയാസ് മാസ്റ്റര്‍,സലാം വാഫി, ഗഫൂര്‍. പി, നൗഫല്‍ കട്ടയാട്, എ. സി മമ്മൂട്ടി, റഫീഖ്. എം,സിദ്ധീഖ് മാസ്റ്റര്‍ കാട്ടിച്ചിറക്കല്‍, റാഷിദ് ചീക്കോന്ന്,ശഫീഖ് ഫൈസി പരിയാരം,ജുബൈര്‍ ദാരിമി,കെ. ടി മമ്മൂട്ടി,മോയി കട്ടയാട്,എ. കെ നാസര്‍, ഇബ്രാഹിം. സി. എച്ച്,അലി അക്ബര്‍, ജംഷീര്‍,ഉസ്മാന്‍. പള്ളിയാല്‍ , ഇസ്മായില്‍, മജീദ് മഞ്ചേരി,സംസാരിച്ചു.
സമസ്ത ഉപാധ്യക്ഷന്‍ വി. മൂസക്കോയ മുസ്ലിയാര്‍ക്കുള്ള വീ കെയര്‍ അല്‍ബിറിന്റെ ആദരം ചെയര്‍മാന്‍. കെ. സി ആലി ഹാജി കൈമാറി, കെ. പി മുഹമ്മദ് മാസ്റ്റര്‍ക്കും ഉപഹാരം നല്‍കി ആദരിച്ചു,
പരിപാടിയുടെ വിജയത്തിനായി കെ. ടി ഹംസ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ പേരാല്‍ മുഖ്യ രക്ഷധികാരികളും, കെ. സി ആലി ഹാജി ചെയര്‍മാന്‍, എം കെ ഇബ്രാഹിം മൗലവി ജനറല്‍ കണ്‍വീനറുമായി മുന്നൂറ്റി ഒന്നംഗ സ്വാഗത സംഘം രൂപീകരിച്ചു.
അഭിപ്രായങ്ങൾ (Comments)