കാക്കവയല്‍: ദിനേന ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന, എന്‍.എച്ച് 766ല്‍ നിന്ന് ആരംഭിക്കുന്ന കാക്കവയല്‍ കാരാപ്പുഴ ഡാം റോഡ് ആധുനിക രീതിയില്‍ ബി.എം & ബി.സി നിലവാരത്തില്‍ ഉയര്‍ത്തി നിര്‍മ്മിക്കുന്ന പ്രവര്‍ത്തി കാക്കവയല്‍ ജംഗ്ഷനില്‍ നിന്ന് തന്നെ ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കവയല്‍ യൂണിറ്റ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.വയനാട്ടിലെത്തുന്ന ബഹുഭൂരിപക്ഷം ടൂറിസ്റ്റുകളും ആയിരക്കണക്കിന് പ്രദേശവാസികളും വിദ്യാര്‍ത്ഥികളും നിത്യേന ഉപയോഗിക്കുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഏറെ പ്രക്ഷോഭങ്ങള്‍ക്കും ഇടപെടലുകള്‍ക്കുമൊടുവില്‍ കഴിഞ്ഞ വര്‍ഷം ചെറിയ തോതില്‍ പണിയെടുത്തെങ്കിലും മൂന്ന് മാസം കഴിഞ്ഞപ്പോള്‍ തന്നെ പഴയത് പോലെ കുണ്ടും കുഴിയുമായി.ടൂറിസ്റ്റ് സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ടെണ്ടറില്‍ രേഖപ്പെടുത്തിയ പ്രകാരമുള്ള പ്രവര്‍ത്തി ഉടന്‍ കാക്കവയലില്‍ നിന്ന് ആരംഭിച്ചില്ലെങ്കില്‍ വ്യാപാരികളുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് യോഗം അറിയിച്ചു.
യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് നൗഷാദ് കരിമ്പനക്കല്‍ അധ്യക്ഷത വഹിച്ചു. റഫീഖ് കെ.എ, ഷാനവാസ്, കുര്യന്‍ കെ.എം, അബ്ദുല്‍ ലത്തീഫ്, സുധീര്‍ സി.എം, ഷൗക്കത്തലി, അഷ്‌കര്‍ അറക്കല്‍, നാസര്‍ എന്‍.പി, ഷൈജു ബാപ്പുട്ടി, ജെയിംസ് മോഡേണ്‍, സ്‌കറിയ കൈതമറ്റം, കുഞ്ഞബ്ദുള്ള ഹാജി, നൗഷാദ് കെ.വി, സജയന്‍ മാത്യു, തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.
11:35അങ
ടമഷമ്യമി
അഭിപ്രായങ്ങൾ (Comments)