കൽപ്പറ്റ

നിങ്ങളുടേത് രാജ്യം കേള്‍ക്കാനാഗ്രഹിക്കുന്ന മാതൃക റസാഖിനെയും കുടുംബത്തെയും അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എം.പി.

നിങ്ങളുടേത് രാജ്യം കേള്‍ക്കാനാഗ്രഹിക്കുന്ന മാതൃക റസാഖിനെയും കുടുംബത്തെയും അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എം.പി.

കല്‍പ്പറ്റ: വയനാട് മുപ്പൈനാട് കല്യാണിക്കുട്ടിയമ്മയെ പരിചരിച്ച് മരണശേഷം ഹിന്ദു ആചാര പ്രകാരം അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച റസാഖിന്റെയും സുലൈമാന്റെയും കുടുംബത്തെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എം.പി. ഇന്ന് രാജ്യം കേള്‍ക്കാനാഗ്രഹിക്കുന്ന സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും കഥയാണ് നിങ്ങളിലൂടെ രാജ്യം അറിഞ്ഞത് എന്ന് റസാഖിനെ ഫോണില്‍ വിളിച്ച് പ്രിയങ്ക ഗാന്ധി പറഞ്ഞു. നിങ്ങള്‍ കല്യാണിക്കുട്ടിയമ്മയെ പരിചരിച്ചു, സ്‌നേഹിച്ചു മക്കളുടെ കടമ നിര്‍വഹിച്ചു. മരണശേഷം അവര്‍ ആഗ്രഹിച്ചത് പോലെ അവരുടെ മതാചാര പ്രകാരം യാത്രയാക്കി. മതങ്ങള്‍ക്കപ്പുറമുള്ള ഈ സഹോദര്യമാണ് മനുഷ്യര്‍ ആഗ്രഹിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി റസാഖിനോട് പറഞ്ഞു. റസാഖിന്റെയും കുടുംബത്തിന്റെയും എല്ലാ അതിര്‍വരമ്പുകളും ഭേദിക്കുന്ന സ്‌നേഹം തനിക്ക് അഭിമാനവും രാജ്യത്തിന് മാതൃകയുമാണെന്ന് പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ