കൽപ്പറ്റ

വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു. 

വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു. 

കല്‍പ്പറ്റ: 45-ാമത് വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കല്‍പ്പറ്റ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. നവംബര്‍ 16 മുതല്‍ 18 വരെ തീയതികളില്‍ 10 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ ഉപജില്ലയിലെ 87 വിദ്യാലയങ്ങളില്‍ നിന്നായി 5000 ത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും.  കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി വിശ്വനാഥന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു.  നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ശശിധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ലോഗോ ഡിസൈന്‍ ചെയ്ത മുഹമ്മദ് റൗഫിനുള്ള ഉപഹാരം നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി.ജി ബീന സമ്മാനിച്ചു.  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ ടി അഷ്‌റഫ് പതാക ഉയര്‍ത്തി. 

 സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ കെ ബാബു പ്രസന്നകുമാര്‍ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി ടി വര്‍ഗീസ്, കൗണ്‍സിലര്‍മാരായ കെ കെ കുഞ്ഞമ്മദ്, ഷമീര്‍ ഒടുവില്‍, എം പി നവാസ്, മുഹമ്മദ് ബാവ കെ, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ ഡോ. പി അബ്ദുല്‍ ജലീല്‍, ബി പി സി ഷാനവാസ് പി കെ, എച്ച് എം ഫോറം കണ്‍വീനര്‍ അലി കെ, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ഷാജി തദ്ദേവൂസ്, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി പി കെ സുധാകരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി ബിജു കുമാര്‍ നന്ദി പറഞ്ഞു.
ഥീൗ ലെിേ

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ