കല്‍പ്പറ്റ: ആദിവാസി സ്ത്രീയുടെ മൃതദേഹത്തോട് പട്ടിക വര്‍ഗ വകുപ്പിന്റെ അനാദരവില്‍ സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് യുഡിഎഫ് ഭരണത്തില്‍ തുടര്‍ച്ചയായി ജില്ലയിലുണ്ടാകുന്നതെന്നും ആദിവാസി വിഭാഗങ്ങളോടുള്ള അവഗണനയും ക്രൂരതയും പതിവാകുകയാണെന്നും ഒടുവിലത്തെ സംഭവമാണ് മൃതദേഹത്തോടുള്ള അനാദരവെന്നും സിപിഐഎം ആരോുിച്ചു.ഗോത്രവിഭാഗത്തിന് അവരുടെ ആചാരപ്രകാരം മൃതദേഹം സംസ്കരിക്കുന്നതിനുള്ള സൗകര്യം തടസ്സപ്പെടുത്തുന്ന നിലയിലേക്കുവരെ സര്‍ക്കാര്‍ നടപടികള്‍ മാറി. ആചാരപ്രകാരം മുളന്തണ്ടില്‍ കെട്ടിയ മൃതദേഹം ആംബുലന്‍സില്‍ കയറ്റില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല. കഴിഞ്ഞ കാലങ്ങളിലൊന്നുമില്ലാത്ത തടസ്സം പൊടുന്നനെ ഉണ്ടായതാണ്. ആംബുലന്‍സിന്റെ ഡോര്‍ തുറന്നുവച്ചുവരെ മൃതദേഹം കൊണ്ടുപോയ അനുഭവങ്ങളുണ്ട്. മുണ്ടേരി ഉന്നതിയിലെ അമ്മിണിയുടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റാന്‍ കഴിയുമായിരുന്നില്ലെന്ന പട്ടികവര്‍ഗ വകുപ്പിന്റെ വാദം കുടുംബവും ബന്ധുക്കളും പൂര്‍ണമായും നിരാകരിക്കുകയാണ്. വാഹനത്തില്‍ കയറ്റാന്‍ കഴിയുന്ന വിധത്തിലാണ് മൃതദേഹം മുളന്തണ്ടില്‍ വച്ചതെന്നാണ് കുടുംബം പറയുന്നത്. വാഹനത്തിന്റെ സീറ്റ് ക!ീറുമെന്നും രക്തം ആകുമെന്നുമെല്ലാമുള്ള ബാലിശമായ ആരോപണങ്ങള്‍ ഉയര്‍ത്തി ഏറ്റവും പിന്നാക്ക വിഭാഗമായ പണിയ സമുദായത്തില്‍പെട്ട സ്ത്രീയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് മനുഷ്യത്വവിരുദ്ധവും ക്രൂരവുമാണ്. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ് നൂല്‍പ്പുഴ കാട്ടുനായ്ക്ക ഉന്നതയിലെ ഒന്പതുവയസുകാരന് മനു രക്തം വാര്‍ന്ന് മരിച്ചത് മൂന്ന് മാസം മുന്‍പാണ്. സ്ഥലത്തെത്തിയ പൊലീസ് കൂട്ടിയെ ആശുപത്രിയില്‍ എത്തിക്കാതിരുന്നതാണ് മരണത്തിന് ഇടയാക്കിയത്. തോട്ടാമൂല കാരപ്പൂതാടി നായ്ക്ക ഉന്നതിയിലെ മാധവന് പണിക്കിടെ വളച്ചാക്കുമായി വീണ് ഗുരുതര പരിക്കേറ്റ് ചികിത്സ കിട്ടാതെ മരിച്ചു. ഇ!ൗ സംഭവങ്ങളിലൊന്നും പട്ടികവര്ഗവകുപ്പോ, സര്‍ക്കാരോ ഫലപ്രദമായി ഇടപെട്ടിട്ടില്ല. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വ!ീകരിച്ചത്. ആദ്യമായി ജില്ലയിലെത്തിയ പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഇ!ൗ സംഭവങ്ങളോടെല്ലാം നിസംഗ നിലപാടാണ് സ്വ!ീകരിച്ചത്. ആദിവാസി ജനവിഭാഗങ്ങളോടുള്ള മനോഭാവം തിരുത്തി അവര്‍ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യറാകണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഥീൗ ലെിേ
അഭിപ്രായങ്ങൾ (Comments)