കൽപ്പറ്റ

വയനാട് എക്‌സൈസ് വയനാട് ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേര്‍ന്നു

വയനാട് എക്‌സൈസ് വയനാട് ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേര്‍ന്നു

കല്‍പ്പറ്റ: വയനാട് എക്‌സൈസ് ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേര്‍ന്നു. യോഗത്തില്‍ വയനാട് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ഇ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എ. ജോസഫ് സ്വാഗതം ആശംസിച്ചു.  വിമുക്തി മാനേജറും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുമായ സജിത് ചന്ദ്രന്‍ എക്‌സൈസ് വകുപ്പിന്റെ എന്‍ഫോര്‍സ്‌മെന്റ്,വിമുക്തി പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.നാര്‍ക്കോട്ടിക് സെല്‍  ഡി.വൈ.എസ്.പി മനോഹരന്‍ ടി വയനാട് ജില്ലയിലെ പോലീസിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടു.


വനിതാ സംരക്ഷണ ഓഫീസര്‍ എന്‍.പി.ഗീത,ജില്ലാ ഡിവിഷന്‍ മാനേജര്‍ വി.കെ.മണികണ്ഠന്‍, വിമുക്തി ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം,വനംവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പട്ടികവര്‍ഗ്ഗപട്ടികജാതി വികസന വകുപ്പുകള്‍, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയസാമൂഹിക സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. കല്‍പ്പറ്റ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ.സന്തോഷ് നന്ദി രേഖപ്പെടുത്തി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ