പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തും സംസ്‌കാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും സംയുക്തമായി നടത്തപ്പെടുന്ന മൂന്നാമത് പടിഞ്ഞാറത്തറ മഹോത്സവം (ഗാല 2026) ഈ വര്‍ഷവും നവംബര്‍ 21 മുതല്‍ ഡിസംബര്‍ 12 വരെ അതി വിപുലമായി നടത്തുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. നീണ്ട 21 ദിവസം നാടിന്റെ ഐക്യവും സൗഹൃദവും ഊ ട്ടിയുറപ്പിക്കുന്നതിന് വേണ്ടി ആഘോഷത്തിന്റെ നിറവില്‍ ഒത്തുചേരുന്ന ഈ മഹാമേള പടിഞ്ഞാറത്തറയെ ഉത്സവ തിമിര്‍പ്പില്‍ ആഴ്ത്തും. മേള വിജയകരമായി നടത്തുന്നതിന് ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കെ കെ അസ്മ ചെയര്‍പേഴ്‌സണും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ഹാരിസ് കണ്ടിയന്‍ ആക്ടിങ് ചെയര്‍മാനും പിസി മമ്മൂട്ടി അബ്ദുറഹ്മാന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും അഷ്‌റഫ് അച്ചൂസ് ജനറല്‍ കണ്‍വീനറും ഫൈസല്‍ കാട എന്‍ പി നൗഷാദ് ശ്രീജിത്ത് ജോയിന്‍ കണ്‍വീനര്‍മാരും വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയില്‍ ട്രഷററും ആയ 50അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി.മരണക്കിണര്‍. ആകാശത്തൊട്ടില്‍, ഡ്രാഗണ്‍ ട്രയല്‍, ബ്രേക്ക് ഡാന്‍സ്, ആകാശത്തോണി, ചില്‍ഡ്രന്‍സ് റൈഡര്‍, ഫുഡ് കോര്‍ട്ട്, എന്റര്‍ടൈമെന്റ് ഗെയിം, വ്യാപാര സ്റ്റാളുകള്‍, ദിനേന കലാപരിപാടികള്‍ തുടങ്ങിയവ ഗാ ലയില്‍ ഉണ്ടാകും.ഗാല 2026 ന്റെ സംഘാടക സമിതി ഓഫീസ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മാ ഉദ്ഘാടനം ചെയ്തു.
ആക്റ്റിംഗ് ചെയര്‍മാന്‍ ഹാരിസ് കണ്ടിയന്‍. ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് അച്ചൂസ്. പി സി മമ്മൂട്ടി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാഗേഷ്. മുഹമ്മദ് പോള. സാജിതാ നൗഷാദ്. നാസര്‍ ആയ ര്‍. ഷംസു വി കെ. അഷ്‌റഫ് കണ്ണോത്. നാസര്‍ പി. ഫൈസല്‍. അനീഷ്. അഫ്‌സല്‍. തുടങ്ങിയവര്‍
അഭിപ്രായങ്ങൾ (Comments)