കൽപ്പറ്റ

ഗതാഗത നിയമബോധവല്‍ക്കരണവും യൂണിഫോം വിതരണവും നടത്തി

ഗതാഗത നിയമബോധവല്‍ക്കരണവും യൂണിഫോം വിതരണവും നടത്തി

കല്‍പ്പറ്റ: കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പവര്‍ബ്രിഗേഡ് വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണം പ്രിന്‍സിപ്പല്‍ എം.വിവേകാനന്ദന്‍ നിര്‍വഹിച്ചു. നീല ജീന്‍സും കറുത്ത ടീഷര്‍ട്ടും 5 വ്യത്യസ്ത നിറങ്ങളില്‍ ഉള്ള തൊപ്പിയുമാണ് പവര്‍ബ്രിഗേഡ് അംഗങ്ങളുടെ യൂണിഫോം. കേരള സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ ശ്യാല്‍ കെ.എസ്, അജിത് കാന്തി എന്നിവര്‍ രക്ഷാകര്‍തൃ ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു. രക്ഷിതാക്കള്‍ക്കായി
ഗതാഗത നിയമ ബോധവല്‍ക്കരണ ക്വിസ് മത്സരം നടത്തി. വിജയികളായ രക്ഷിതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ വിതരണം ചെയ്തു.പവര്‍ ബ്രിഗേഡ് റോഡ് സേഫ്റ്റി അംഗങ്ങളാണ് ക്വിസ് മത്സരം നടത്തിയത്പവര്‍ ബ്രിഗേഡ് കോ ഓര്‍ഡിനേറ്റര്‍ ഷാജി.കെ, ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍ ആതിര.വി ,കരിയര്‍ ഗൈഡ് പ്രസാദ് .കെ, വിദ്യാര്‍ത്ഥി ലീഡര്‍മാരായ  ആര്‍ പ്രണേഷ്, ശ്രുതി കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ