കൽപ്പറ്റ

സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍  പ്രതിഷേധ ധര്‍ണ്ണ നടത്തി

സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍  പ്രതിഷേധ ധര്‍ണ്ണ നടത്തി

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹി ജന്തര്‍ മന്ദിര്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ  ആഹ്വാനം അനുസരിച്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. മാനന്തവാടി ബ്ലോക്ക് മുന്‍ പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജില്ലാ പ്രസിഡണ്ട് ജോസഫ് മാണിശ്ശേരി അധ്യക്ഷത വഹിച്ചു. 

ജില്ലാ ജനറല്‍ സെക്രട്ടറി സി പ്രഭാകരന്‍ ജില്ലാ ജോയിന്‍ സെക്രട്ടറി വേണു മുള്ളോട്ട് നമ്പ്യാര്‍ സംസാരിച്ചു .ജില്ലാ ട്രഷറര്‍ പി അപ്പന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ധര്‍ണയോടനുബന്ധിച്ച് നടന്ന പ്രകടനം പി ജെ ആന്റണി, ജി ചന്തു കുട്ടി, യുകെ നാരായണന്‍,പി. സിസിലി. എസ്‌നളിനി ചന്ദ്രന്‍ എന്നിവര്‍ നയിച്ചു.
ഹറ,ഗമഹുലേേമങീയ9387412551

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ