കൽപ്പറ്റ

ഹെല്‍ത്തി വയനാട് പദ്ധതി; ആലോചനായോഗം നടത്തി

ഹെല്‍ത്തി വയനാട് പദ്ധതി; ആലോചനായോഗം നടത്തി

വെങ്ങപ്പള്ളി: കൃഷി വകുപ്പ് മന്ത്രി  ടി സിദ്ദിഖിന്റെ മിനിസ്‌റ്റേഴ്‌സ് കെയര്‍ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ഹെല്‍ത്തി വയനാട് പദ്ധതിയുടെ വെങ്ങപ്പള്ളി പഞ്ചായത്ത്തല ആലോചനായോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി, ജീവിതശൈലീ രോഗങ്ങള്‍, വാര്‍ധക്യം തുടങ്ങിയ മേഖലകളില്‍ സമഗ്ര സര്‍വേ നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ രാമന്‍ അധ്യക്ഷനായ പരിപാടിയില്‍വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന, പഞ്ചായത്ത് സെക്രട്ടറി സജീഷ് രാജ്, സഹാറാ ഭാരത് ഫൗണ്ടേഷന്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആര്യദാസ്, വാര്‍ഡ് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പ്രമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ