കല്‍പ്പറ്റ: ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ആസൂത്രണഭവന്‍ എ.പി.ജെ. ഹാളില്‍ ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി നിര്‍വഹിച്ചു. വകുപ്പുകളുടെ സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന സ്വയംചികിത്സാ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. നിശ്ശബ്ദ മഹമാരി എന്നറിയപ്പെടുന്ന ആന്റിബയോട്ടിക് റെസിസ്റ്റന്‍സിനെതിരെ സാമൂഹ്യ സാക്ഷരത സൃഷ്ടിക്കുക, ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുക, ശാസ്ത്രീയ അണുബാധ പ്രതിരോധ ആരോഗ്യ ശീലങ്ങളും ഏകാരോഗ്യ ജീവിതസമീപനവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. ഏകാരോഗ്യം, ഒരുമിച്ചുള്ള ഇടപെടല്‍: എ എം ആര്‍ ഇപ്പോള്‍തന്നെ തടയുക എന്നതാണ് ഈ വര്‍ഷത്തെ വാരാചരണ സന്ദേശം . സന്ദേശത്തെ അടിസ്ഥാനമാക്കി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ നവംബര്‍ 24 വരെ ബോധവത്ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കും.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .എന്‍.എ.ഷീജ അധ്യക്ഷത വഹിച്ചു. ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.യു.അനുജ മുഖ്യാതിഥിയായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വി.ആര്‍.ഷീജ സന്ദേശ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.വി.സിന്ധു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.എം.ആര്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ .എച്ച്.ശ്രീനാഥ് വിഷയാവതരണം നടത്തി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വെറ്ററിനറി എപ്പിഡമിയോളജി പ്രിവന്റീവ് മെഡിസിന്‍ വകുപ്പ് മേധാവി ഡോ കെ.സി.ബിപിന്‍, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അച്ചാമ ലെനു തോമസ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.എസ്.പ്രേമന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.മീരാ ജോര്‍ജ്, ഡോ.ടി.കെ.രമ്യ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി.സുരേഷ്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെറിന്‍.എസ്.ജെറോഡ്, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി.എം.ഫസല്‍, ഫിഷറീസ് ഓഫീസര്‍ ജലീന എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങൾ (Comments)