കല്‍പ്പറ്റ: കല്‍പ്പറ്റ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന വൈത്തിരി ഉപജില്ല കലോത്സവത്തില്‍ കല്‍പ്പറ്റ എച്ച്‌ഐഎം യു.പി സ്‌കൂള്‍എല്‍പി, യുപി വിഭാഗം അറബിക് കലാമേളയില്‍ ഓവറോള്‍, സംസ്‌കൃതം യുപി വിഭാഗം ഓവറോള്‍, എല്‍ പി വിഭാഗം ജനറല്‍ റണ്ണേഴ്‌സ് അപ്പ് കിരീടങ്ങള്‍ സ്വന്തമാക്കി മിന്നും വിജയം കരസ്ഥമാക്കി. യുപി വിഭാഗം ഒപ്പനയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും യു.പി ഇംഗ്ലീഷ് സ്‌കിറ്റില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം നേടിയ വിദ്യാലയം കലാരംഗത്ത് അഭിമാന തരംഗമായി മാറി. കല്‍പറ്റ നഗരത്തില്‍ വിജയാരവം എന്ന പേരില്‍ ആഹ്ലാദപ്രകടനം നടത്തുകയും, വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. കലാമേളയില്‍ പ്രകടനം കാഴ്ച വെച്ച് അഭിമാനതാരങ്ങളായ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ്, പിടിഎ, അധ്യാപകര്‍ അനുമോദിച്ചു.
വൈത്തിരി ഉപജില്ല കലോത്സവം; കല്‍പ്പറ്റ എച്ച്‌ഐഎം യു.പി സ്‌കൂളിന് മിന്നും വിജയം
അഭിപ്രായങ്ങൾ (Comments)