കൽപ്പറ്റ

ലോക പ്രമേഹ ദിനം; സൗജന്യ നേത്രപരിശോധനയും മെഡിക്കല്‍ ക്യാമ്പും നടത്തി

ലോക പ്രമേഹ ദിനം; സൗജന്യ നേത്രപരിശോധനയും മെഡിക്കല്‍ ക്യാമ്പും നടത്തി

കല്‍പ്പറ്റ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് റോട്ടറി സിവില്‍ സ്‌റ്റേഷന്‍ വയനാടിന്റെ ആഭിമുഖ്യത്തില്‍ കരുണ ഐ ഹോസ്പിറ്റലിന്റെയും ഏബിള്‍ ഡയഗ്‌നോസിസിന്റെയും സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പും മെഡിക്കല്‍ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ വിശ്വനാഥന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രമേഹരോഗികളില്‍ കാഴ്ച സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രാരംഭഘട്ടത്തില്‍ത്തന്നെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രമേഹം കണ്ണുകളെ ബാധിക്കുന്നതിലൂടെ ഉണ്ടാകാവുന്ന സങ്കീര്‍ണതകള്‍ നേരത്തേ തിരിച്ചറിയുന്നതിനും കൃത്യമായ ഇടവേളകളില്‍ നേത്രപരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ക്യാമ്പ് സഹായകമായി.

ചടങ്ങില്‍ റോട്ടറി സിവില്‍ സ്‌റ്റേഷന്‍ വയനാട് പ്രസിഡന്റ് ജോജിമോന്‍, ഡോ. നൗഷാദ് പള്ളിയാല്‍, കൗണ്‍സിലര്‍ ഗിരീഷ്, റോയ് ജോസഫ്, സെക്രട്ടറി ജെസി, ബാബു, അഡ്വ. അരുണ്‍കുമാര്‍, ഉണ്ണി കാമിയോ, ജിജു, അഡ്വ. രിജിത് കുമാര്‍, അരുണ്‍ കെ., ജയകൃഷ്ണന്‍, സായി സുബ്രണിയന്‍ ശൈജിത്ത്, ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി റോട്ടറി സിവില്‍ സ്‌റ്റേഷന്‍ വയനാട് സംഘടിപ്പിച്ച ക്യാമ്പ് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ