കൽപ്പറ്റ

   ജില്ലാ നയരൂപീകരണത്തില്‍ യുവ ശബ്ദത്തിന് വേദിയൊരുക്കി 'വയനാട് ചില്‍ഡ്രന്‍സ് സമ്മിറ്റ് 2കെ26'

   ജില്ലാ നയരൂപീകരണത്തില്‍ യുവ ശബ്ദത്തിന് വേദിയൊരുക്കി 'വയനാട് ചില്‍ഡ്രന്‍സ് സമ്മിറ്റ് 2കെ26'

കല്‍പ്പറ്റ: ലോക ശിശുദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സന്നദ്ധ സംഘടനയായ 'ഗ്രാമിന്‍' നോണ്‍പ്രോഫിറ്റ് ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ച 'വയനാട് ചില്‍ഡ്രന്‍സ് സമ്മിറ്റ് 2കെ26' സമാപിച്ചു. കല്‍പ്പറ്റ ടൗണ്‍ ചര്‍ച്ച് ഹാളില്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഇ. അയ്യൂബ്ഖാന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്തു. 'എന്റെ ദിനം, എന്റെ അവകാശങ്ങള്‍, എന്റെ ഭാവി' എന്ന ആഗോള പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഉച്ചകോടിയില്‍ ജില്ലയിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും സന്നദ്ധപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പങ്കെടുത്തു. കുട്ടികളെ കേവലം ഗുണഭോക്താക്കളായി കാണുന്നതിന് പകരം സുരക്ഷിതവും ശിശുസൗഹൃദപരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതില്‍ സജീവ പങ്കാളികളായി അംഗീകരിക്കുകയും നയരൂപീകരണ വിദഗ്ധരും യുവതലമുറയും തമ്മിലുള്ള അന്തരം കുറയ്ക്കുകയുമായിരുന്നു ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.

കുട്ടികളുടെ അവകാശ പ്രവര്‍ത്തകനും കോഴിക്കോട് മുക്കം ഡോണ്‍ ബോസ്‌കോ കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ  വി.ജെ ജെന്‍സണ്‍ നിയന്ത്രിച്ച വിദ്യാര്‍ത്ഥിഉദ്യോഗസ്ഥ സംവാദമായിരുന്നു ഉച്ചകോടിയിലെ പ്രധാന ആകര്‍ഷണം. പ്രാദേശിക വിഷയങ്ങളില്‍ തങ്ങള്‍ക്കുള്ള കൃത്യമായ അവബോധം പ്രകടമാക്കിക്കൊണ്ട് ഓരോ സ്‌കൂളിലെയും പ്രതിനിധികള്‍ വിവിധ വകുപ്പ് മേധാവികളടങ്ങുന്ന പാനലിനോട് നേരിട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചു. കുട്ടികളുടെ സുരക്ഷ, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പൊതുഗതാഗതം, ആരോഗ്യം, ആദിവാസി ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ സംശയങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചത്.

ഡി.എല്‍.എസ്.എ വയനാട് സെക്രട്ടറിയും സിവില്‍ ജഡ്ജുമായ ആര്‍ അനിത, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി ബിജു, നാര്‍ക്കോട്ടിക് സെല്‍  ആന്‍ഡ് ജെന്‍ഡര്‍ ജസ്റ്റിസ് ഡി.വൈ.എസ്.പി ആര്‍ മനോഹരന്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി.ആര്‍ സുമേഷ്, വിമുക്തി മാനേജര്‍ ആന്‍ഡ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സജിത്ത് ചന്ദ്രന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.കെ ഷീജ, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് എന്‍.എ ജയരാജന്‍, ഐ.ടി.ഡി.പി സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.ആര്‍ രാജേന്ദ്രന്‍,  ഗ്രാമിന്‍ ഡയറക്ടര്‍ റീന വര്‍ഗീസ്, എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ഉച്ചകോടിയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ