കൽപ്പറ്റ

എകെഎസ് കലക്ടറേറ്റിലേക്ക്  പ്രതിഷേധ മാര്‍ച്ച് നടത്തി

എകെഎസ് കലക്ടറേറ്റിലേക്ക്  പ്രതിഷേധ മാര്‍ച്ച് നടത്തി

കല്‍പ്പറ്റ: ആദിവാസി സ്ത്രീയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച പട്ടികവര്‍ഗ വകുപ്പ്  ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുക, പിരിച്ചുവിട്ട മെന്റര്‍ അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആദിവാസി ക്ഷേമസമിതി (എകെഎസ്) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.ആദിവാസി സ്ത്രീയുടെ മൃതദേഹത്തോടുള്ള അനാദരവ് കേരളത്തിനാകെ അപമാനമായെന്ന് അദ്ദേഹം പറഞ്ഞു. പട്ടികവര്‍ഗ വകുപ്പിന്റെ ആംബുലന്‍സില്‍ മൃതദേഹം കയറ്റാത്തതിനാല്‍ രണ്ട് കിലോമീറ്റര്‍ ചുമന്ന്  ശ്മശാനത്തിലേക്ക് കൊണ്ടു പോകേണ്ടിവന്നു. ഉത്തരേന്ത്യയില്‍ നടക്കുന്നതിന് സമാനമായ സംഭവം വയനാട്ടില്‍ ഉണ്ടായിട്ടും പട്ടികവര്‍ഗ വകുപ്പോ, സര്‍ക്കാരോ നടപടി എടുക്കാത്തത് മനുഷ്യത്വ വിരുദ്ധമാണ്. മരിച്ച അമ്മിണിയുടെ വീട് സന്ദര്‍ശിക്കാന്‍  ജില്ലയിലെ മന്ത്രി ടി.സിദ്ദീഖോ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


എകെഎസ് ജില്ലാ പ്രസിഡന്റ് പി വിശ്വനാഥന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി വാസുദേവന്‍,  സീത ബാലന്‍, കെ എം സിന്ധു,  ഉഷ കേളു, രാമചന്ദ്രന്‍, കെ വി രാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ കെ അച്ചപ്പന്‍ സ്വാഗതവും സി എം സുമേഷ് നന്ദിയും പറഞ്ഞു.
മൃതദേഹത്തോട് അനാദരവ് കാണിച്ചവര്‍ക്കെതിരെ നടപടി എടുക്കുക,  പിരിച്ചുവിട്ട ആദിവാസി മെന്റര്‍ അധ്യാപകരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തുക, അധ്യാപക യോഗ്യതയുള്ളവരെ മെന്റര്‍  ടീച്ചര്‍മാരായി നിയമിക്കുക, അധ്യാപക യോഗ്യതയില്ലാത്താരെ െ്രെടബല്‍ എഡ്യുക്കേഷന്‍ വളന്റിയര്‍മാരെ നിശ്ചയിക്കുക, 2017 മുതല്‍ നിയമിച്ച മെന്റര്‍ അധ്യാപകര്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കി പുനര്‍നിയമനം നടത്തുക,  വര്‍ധിപ്പിച്ച വേതനം മുന്‍കാല പ്രാബല്യത്തോടെ കുടിശ്ശിക സഹിതം നല്‍കുക എന്നീ ആവശ്യ  ഉന്നയിച്ച് കലക്ടര്‍ക്കും ഐടിഡിപി പ്രോജക്ട് ഓഫീസര്‍ക്കും എകെഎസ് ജില്ലാ കമ്മിറ്റി നിവേദനവും നല്‍കി. ആദിവാസി സ്ത്രീയുടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റാതെ അനാദരവ് കാണിച്ച െ്രെഡവറെ അന്വേഷണത്തിന്റെ ഭാഗമായി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയതായി കലക്ടര്‍ അറിയിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ