കല്‍പ്പറ്റ: സെക്രട്ടേറിയറ്റ് വളയല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്ന ഇടതുപക്ഷ സംഘടനകളുടെ നിലപാടുകളിലെ വൈരുധ്യങ്ങളും കാപട്യവും ചൂണ്ടിക്കാട്ടിയും ജനകീയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ (കെജിഒയു) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. വയനാട് ജില്ലാ കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന സദസ്സ് മുന്‍ എംഎല്‍എ എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. കെജിഒയു ജില്ലാ പ്രസിഡന്റ് സഫ്‌വാന്‍ പി അധ്യക്ഷത വഹിച്ചു. കെജിഒയു ജില്ലാ സെക്രട്ടറി സന്ദേശ് സിയബി സ്വാഗതം പറഞ്ഞു.
ഇടതുപക്ഷ സംഘടനകളുടെ സമരം കാപട്യം നിറഞ്ഞതാണെന്നും ജീവനക്കാരെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളതെന്നും കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ട ഓരോ ആനുകൂല്യവും ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീ എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു. ഈ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന കൗണ്‍സില്‍അംഗം എന്‍ ജെ ഷിബു,ജില്ലാ ട്രഷറര്‍ ഇ എസ് ബെന്നി, ഭവ്യ ലാല്‍ എല്‍ ഏല്‍ ,കാര്‍ത്തിക അന്ന തോമസ്, ബിന്ദു കെ, ഡോ. രഞ്ജിത്ത്, വി ഡി തോമസ്, പ്രവീണ്‍ പി എസ് , സലില്‍ എ, ഹുസ്‌ന എച്ച് , അഫ്‌സത്ത് സുമേഷ് ഇ എം, മുകേഷ് ടി എം,കെ .ജി. സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു
അഭിപ്രായങ്ങൾ (Comments)