കല്‍പ്പറ്റ: കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ കീഴില്‍ പുതുതായി ആരംഭിച്ച പവര്‍ബ്രിഗേഡ് യൂണിറ്റിന്റെ ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു.
സ്വപ്നച്ചിറകുകള്‍ എന്ന പേരിലുള്ള ക്യാമ്പിന്റെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ പി വിശ്വനാഥന്‍ നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനി എ.ആര്‍, പ്രിന്‍സിപ്പല്‍ എം.വിവേകാനന്ദന്‍, ഹയര്‍സെക്കന്‍ഡറി അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ വിശ്വേഷ് വി.ജി, സീനിയര്‍ അസിസ്റ്റന്റ് ജഷീന എം.പി, കരിയര്‍ ഗൈഡ് പ്രസാദ് കെ, പവര്‍ ബ്രിഗേഡ് കോ ഓര്‍ഡിനേറ്റര്‍ ഷാജി.കെ എന്നിവര്‍ സംസാരിച്ചു.
ഡോ.മെര്‍ലിന്‍ അന്ന ജോര്‍ജ് കുട്ടികള്‍ക്ക് ക്ലാസ് എടുത്തു.
വിവിധ മത്സരങ്ങളിലെ സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
അഭിപ്രായങ്ങൾ (Comments)