കൽപ്പറ്റ

 'എകാരോഗ്യം' വനിതകള്‍ക്കായി ശില്‍പ്പശാല നടത്തി

 'എകാരോഗ്യം' വനിതകള്‍ക്കായി ശില്‍പ്പശാല നടത്തി

പുത്തൂര്‍വയല്‍: എം.എസ് സ്വാമിനാഥന്‍ ഗവേഷണനിലയത്തിന്റെ 'എകാരോഗ്യം' പൊതുജന അവബോധപരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വനിതകള്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. തീവ്ര കാലാവസ്ഥ അനുഭവങ്ങള്‍ കൃഷിയെ സാരമായി ബാധിക്കുന്നതിനാലും എല്‍നിനോ പോലത്തെ പ്രതിഭാസങ്ങള്‍ ഭക്ഷ്യവിളകളുടെ കൃഷിയെ സാരമായി ബാധിച്ചതിനാലും വരും വര്‍ഷങ്ങളില്‍ ഭക്ഷ്യ വസ്തുക്കളുടെ വില ക്രമാതീതമായി കൂടാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ പ്രാദേശിക തല പ്രതിരോധം എന്ന നിലക്ക് പുരയിട കൃഷിയും ഭക്ഷ്യവിള വൈവിധ്യവും മെച്ചപ്പെടുത്തേണ്ടത് പോഷകസുരക്ഷക്കു അനിവാര്യമാണെന്നും വൈവിധ്യമാര്‍ന്ന ഭക്ഷണ രീതിയാണ് പോഷകസുരക്ഷാ കൈവരിക്കാനുള്ള സുസ്ഥിര ഉപാധിയെന്നും. ക്ലാസുകള്‍ നയിച്ച ഡോ.ഹര്‍ഷ് അഭിപ്രായപ്പെട്ടു. 


പോഷക തോട്ടങ്ങള്‍ ഒരുക്കേണ്ട രീതികള്‍, വളപ്രയോഗം, കീടനിയന്ത്രണം, വിളകള്‍ തിരഞ്ഞെടുക്കല്‍ എന്നിവയില്‍ ശ്രെദ്ധികേണ്ട കാര്യങ്ങള്‍ എന്നിവയെ കുറിച് എം എസ് സ്വാമിനാഥന്‍ ഗവേഷണനിലയത്തിലെ അഗ്രികള്‍ച്ചര്‍ സയന്റിസ്‌റ് അനുശ്രീ ക്ലാസ്സെടുത്തു.   തുടര്‍ന്ന് പോഷകത്തോട്ടം നിര്‍മിക്കുന്നതിന് ആവശ്യമായ നടീല്‍ വസ്തുക്കളുടെ വിതരണം ശ്രീ അനൂപ് നിര്‍വഹിച്ചു. എം എസ് സ്വാമിനാഥന്‍ ഗവേഷണനിലയത്തിലെ ശ്രീ ഷൈജ കെ എന്‍ സ്വാഗതം ആശംസിച്ച ചടങ്ങിന് ഡോ വിപിന്‍ദാസ് നന്ദി അറിയിച്ചു.
ടമഷമ്യമി

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ