കൽപ്പറ്റ

ലോക മണ്ണ് ദിനാചരണം: പ്രശ്‌നോത്തരി, ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു

ലോക മണ്ണ് ദിനാചരണം: പ്രശ്‌നോത്തരി, ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു

 കല്‍പ്പറ്റ: ലോക മണ്ണ് ദിനാചരണം സംസ്ഥാനതല പരിപാടികളുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രശ്‌നോത്തരി ജലച്ഛായ ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള  എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മത്സരത്തില്‍ തൊണ്ടര്‍നാട് എം.ടി.ഡി.എം.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും നടവയല്‍ സെന്റ് തോമസ് എച്ച്.എസ്. എസ് രണ്ടാം സ്ഥാനവും സുല്‍ത്താന്‍ ബത്തേരി ജി.എസ്.വിഎച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. സീനിയര്‍ കെമിസ്റ്റ് എം. രവി, മണ്ണ് പര്യവേക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വി അബ്ദുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മത്സരത്തില്‍ മണ്ണ് പര്യവേക്ഷണ ഓഫീസര്‍ എം രാഹുല്‍ രാജ് ക്വിസ് മാസ്റ്ററായി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ