കല്‍പ്പറ്റ: ടി. ബി. പ്രതിരോധം ഫലപ്രദമായി മുന്നോട്ട് കൊണ്ട് പോവാന്‍ കൂടുതല്‍ കൈയില്‍ കൊണ്ട് നടന്ന് പരിശോധിക്കാവുന്ന എക്‌സ് റേ മെഷീനുകളും (വമിറ വലഹറ തഞമ്യ) റേഡിയോഗ്രാഫര്‍മാരെയും മൊബൈല്‍ പരിശോധനാ യൂനിറ്റുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയ്ക്ക് എഴുതിയ കത്തിലാണ് അവര്‍ ആവശ്യമുന്നയിച്ചത്. സെപതംബറില്‍ സുല്‍ത്താന്‍ ബത്തേരി ചീയമ്പം ഉന്നതിയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ നടന്ന ക്ഷയരോഗ പരിശോധന ക്യാമ്പ് പ്രിയങ്ക ഗാന്ധി എം.പി. സന്ദര്‍ശിച്ചിരുന്നു. അവിടെ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ആവശ്യം ഉന്നയിച്ചത്. സെപ്റ്റംബര്‍ 22 ന് നടന്ന ദിശ യോഗത്തില്‍ ക്ഷയരോഗ പ്രതിരോധത്തിന്റെ പുരോഗതിയും വിലയിരുത്തിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കത്ത്.
ടി. ബി. പ്രതിരോധം ഫലപ്രദമാക്കാന്‍ കൂടുതല്‍ പരിശോധന ഉപകരണങ്ങളും റേഡിയോഗ്രാഫര്‍മാരെയും അനുവദിക്കണം; കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്ത് നല്‍കി പ്രിയങ്ക ഗാന്ധി എം.പി.
അഭിപ്രായങ്ങൾ (Comments)