കല്‍പ്പറ്റ: വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോള സെന്റ് കൗണ്‍സിലിംഗ് സെല്‍ കേരളത്തിലെ 140 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നടപ്പിലാക്കിയ പവര്‍ ബ്രിഗേഡ് യൂണിറ്റിന്റെ ത്രിദിന ജീവിത നൈപുണി റെസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു.വിവിധ മോഡ്യൂളുകളിലായി നടന്ന ക്ലാസുകള്‍ ,സാമൂഹിക ബോധവല്‍ക്കരണ പരിപാടികള്‍, കലാവതരണങ്ങള്‍ എന്നിവ കുട്ടികള്‍ തന്നെ ആസൂത്രണം ചെയ്തു നടപ്പിലാക്കി വിലയിരുത്തുക എന്നതാണ് ക്യാമ്പിന്റെ പ്രവര്‍ത്തന രീതി. ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു, കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ആര്‍ പി മേഘന, തോമസ് പി ജെ, സിവില്‍ സര്‍വീസ് റാങ്കുകാരി ഹൃദ്യ എസ് ബിജു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സുജയശങ്കര്‍ എന്നിവര്‍ കുട്ടികള്‍ക്ക് വിവിധ സെഷനുകളില്‍ ക്ലാസുകള്‍ നല്‍കി.മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് പവര്‍ബ്രിഗേഡ് അംഗങ്ങള്‍ പ്രകൃതി നടത്തം സംഘടിപ്പിച്ചു. ക്യാമ്പ് ഞായറാഴ്ച വൈകുന്നേരം സമാപിച്ചു.
പവര്‍ ബ്രിഗേഡ് ക്യാമ്പ് സമാപിച്ചു
അഭിപ്രായങ്ങൾ (Comments)