കല്‍പ്പറ്റ: പ്രകൃതിസംരക്ഷണത്തിന്റെയും പരിസ്ഥിതി ബോധവല്‍ക്കരണത്തിന്റെയും സന്ദേശവുമായി ജെസിഐ കല്‍പ്പറ്റ ടൗണിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ നടീല്‍ പരിപാടിക്ക് തുടക്കമായി. ജെസിഐ സോണ്‍ 19ന്റെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ് 2027ന്റെ ഭാഗമായാണ് 'പ്ലാന്റ് എ ട്രീ- ഗ്രോ എ ലെഗസി' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.കൃഷിമന്ത്രി ടി. സിദ്ധിഖ് പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ വൃക്ഷത്തൈ ഏറ്റുവാങ്ങി. ജെസിഐ കല്‍പ്പറ്റ നിയുക്ത പ്രസിഡന്റ് അഖില്‍, ശ്രീജിത്ത് ടി.എന്‍., ഷമീര്‍ പറമ്മേല്‍, ജയറാം എന്‍.കെ. എന്നിവര്‍ പങ്കെടുത്തു.പ്രകൃതിയെ സംരക്ഷിക്കുന്നതിനും വരുംതലമുറയ്ക്കായി ഹരിതാഭമായ ഭാവി ഒരുക്കുന്നതിനുമുള്ള സന്ദേശമാണ് പരിപാടിയിലൂടെ മുന്നോട്ടുവെച്ചത്.
വൃക്ഷത്തൈകള്‍ നട്ട് ഹരിതഭാവിക്കായി ജെസിഐ; 'പ്ലാന്റ് എ ട്രീ-ഗ്രോ എ ലെഗസി' പദ്ധതിക്ക് തുടക്കമായി
അഭിപ്രായങ്ങൾ (Comments)